റിയാദിൽ മരിച്ച സുരേന്ദ്രൻ ചെട്ടിയാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: റിയാദിലെ അൽ ഈമാൻ ആശുപത്രിയിൽ മരിച്ച തിരുവനന്തപുരം മണക്കാട് മലയംവിളാകം കമലേശ്വരം സ്വദേശി ദേവീകൃപ തോട്ടം വീട്ടിൽ സുരേന്ദ്രൻ ചെട്ടിയാരുടെ (58) മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി. എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ചൊവ്വാഴ്​ച രാത്രിയിൽ എത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്​കരിച്ചു.

പിതാവ്:  പരേതനായ അപ്പുകുട്ടൻ ചെട്ടിയാർ. മാതാവ്: പരേതയായ ലക്ഷ്മി അമ്മാൾ. ഭാര്യ: പ്രേമ. മക്കൾ: പ്രമോദ്, പ്രവീണ.

മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, തിരുവനന്തപുരം ജില്ല കെ.എം.സി.സി ഭാരവാഹികളായ നവാസ് ബീമാപ്പള്ളി, നജീബ് അഞ്ചൽ എന്നിവരാണ്​ രംഗത്തുണ്ടായത്​.

Tags:    
News Summary - body of Surendran Chettiar, who died in Riyadh, was brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.