ജീവനൊടുക്കിയ മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദിയിൽ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിന്​ സമീപം ഹുറൈംലയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട മലപ്പുറം വാഴയൂർ രാമനാട്ടുകര സ്വദേശി മേലെ തൊടിയിൽ വേലായുധൻ കുട്ടിയുടെ (55) മൃതദേഹമാണ്​ ശനിയാഴ്​ച നാട്ടിലെത്തിച്ചത്​.

റിയാദിൽനിന്ന്​ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ എ​ട്ടോടെ എത്തിച്ചേർന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്​കരിച്ചു.

പിതാവ്: ചോയിക്കുട്ടി, മാതാവ്: നാരായണി, ഭാര്യ: ശൈലജ.

മൃതദേഹം നാട്ടിലെത്തിക്കാൻ സഹോദരൻ ചന്ദ്രനെ സഹായിക്കാൻ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം തെന്നല മൊയ്തീൻ കുട്ടി, മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ്ങ് എന്നിവർ നേതൃത്വം നൽകി.


Tags:    
News Summary - body of Malappuram native who died saudi brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.