Posted On
date_range Updated On
date_range റിയാദിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: റിയാദ് ബദീഅയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊണ്ടോട്ടി പുളിക്കല്‍ ഒളവട്ടൂര്‍ പുതിയോടത്ത് പറമ്പില്‍ താമസിക്കുന്ന പൂളക്കല്‍ അച്ചാരകുഴി വീട്ടില്‍ മുഹമ്മദ് റാഫിയുടെ (42) മൃതദേഹം എയര്‍ ഇന്ത്യ വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോയത്. ശനിയാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തില്‍ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് ഖബറടക്കി.
പരേതനായ മുഹമ്മദിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: നസീറ ചെറുവായൂര്‍. മക്കള്‍: നിദ ഷെറിന്‍, ഫിദ ഷെറിന്‍, ആദം മുഹമ്മദ്. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ഇസ്ഹാഖ് താനൂര്‍, ജാഫര്‍ വീമ്പൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം നാട്ടില്‍ അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.