????????????? ?????????? ??????????????? ?????????

ന​ടു​ക്ക​ട​ലി​ൽ ബോ​ട്ടിന്​ തീപിടിച്ചു: നാ​ല് ​ഇ​ന്ത്യ​ക്കാ​രെ സു​ര​ക്ഷ സേ​ന ര​ക്ഷപ്പെടുത്തി

ജി​ദ്ദ: ന​ടു​ക്ക​ട​ലി​ൽ ക​ത്തി​യ ബോ​ട്ടി​ൽ​നി​ന്ന് നാ​ല്​ ഇ​ന്ത്യ​ക്കാ​രെ കി​ഴ​ക്ക​ൻ മേ​ഖ​ല ഖ​ഫ്​​ജി ഏ​ര ി​യ അ​തി​ർ​ത്തി​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​ര​മാ​ണ്​ സം​ഭ​വം. ഖ​ഫ്​​ജി ഏ​രി​യ ബോ ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി​യാ​ണ്​ ദ​മ്മാ​മി​ലെ സ​ർ​ച്​ ആ​ൻ​ഡ്​​ റെ​സ്​​ക്യൂ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ വി​വ​രം അ​റി​യി​ച്ച​തെ​ന്ന്​ കി​ഴ​ക്ക​ൻ​മേ​ഖ​ല ബോ​ർ​ഡ​ർ സേ​ന വ​ക്​​താ​വ്​ കേ​ണ​ൽ അ​ബ്​​ദു​ൽ മ​ലി​ക്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ പ​റ​ഞ്ഞു.


ബോ​ർ​ഡ​ർ സേ​ന നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ്​ മ​ർ​ക​സ്​ മു​നീ​ഫ​ക്ക്​ വ​ട​ക്ക്​ കി​ഴ​ക്ക്​ ഏ​ക​ദേ​ശം എ​ട്ട്​ മൈ​ൽ അ​ക​ലെ​ ഉ​ല്ലാ​സ​ബോ​ട്ടി​ന്​ തീ​പി​ടി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്​. നാ​ലു​പേ​രാ​ണ്​ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഉ​ട​നെ ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക​യും ബോ​ട്ടി​ലു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ബോ​ട്ടി​​െൻറ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്തേ​ണ്ട റി​പ്പ​റ​യി​ങ്​ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണ​മെ​ന്നും വ​ക്​​താ​വ്​ പ​റ​ഞ്ഞു.

Tags:    
News Summary - boat-fire-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.