Posted On
date_range Updated On
date_range നിബന്ധനകൾ പാലിക്കാത്ത ബോർഡുകൾ മാറ്റണം –മക്ക മുനിസിപ്പാലിറ്റി
മക്ക: നിബന്ധനകൾ പാലിക്കാത്ത കച്ചവടസ്ഥാപനങ്ങളുടെ ബോർഡുകൾ എത്രയും വേഗം മാറ്റാൻ കടയുടമകളോട് മക്ക മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. പരിശോധനക്കിടയിൽ ചില കച്ചവടസ്ഥാപനങ്ങൾ മത നിർദേശങ്ങൾക്ക് വിരുദ്ധമായ ബോർഡുകൾ സ്ഥാപിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്. രാജ്യത്തെ നിയമവ്യവസ്ഥകൾക്ക് അനുസൃതമായി ബോർഡുകൾ മാറ്റിസ്ഥാപിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. നിയമലംഘകർക്ക് ബലദിയ ചട്ടങ്ങളുസരിച്ചുള്ള ശിക്ഷയുണ്ടാകുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.