സൈനികർക്കായി ഇരുഹറം കാര്യാലയത്തി​െൻറ രക്​തദാന കാമ്പയിൻ

മക്ക: അതിർത്തി സൈനികരെ സഹായിക്കാൻ​ വേണ്ടി സംഘടിപ്പിച്ച രക്​തദാന കാമ്പയിൻ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ ഉദ്​ഘാടനം ചെയ്​തു. ‘ധീരരായ സൈന്യങ്ങ​​ളോടൊപ്പം ഒറ്റക്കെട്ടായി ഞങ്ങളും ’ എന്ന തലക്കെട്ടിൽ ആരോഗ്യകാര്യാലയവുമായി സഹകരിച്ചാണ് ഇരുഹറം കാര്യാലയം രക്​തദാന കാമ്പയിൻ നടത്തുന്നത്​. സുരക്ഷ ഉദ്യോഗസ്​ഥർ വലിയ സേവനങ്ങളാണ്​ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവരെ സഹായിക്കേണ്ടത്​ എല്ലാവരുടെയും ബാധ്യതയാണെന്നും ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ പറഞ്ഞു. ഇരു ഹറം കാര്യാലയത്തിനു കീഴിലെ മുഴുവൻ വകുപ്പ്​ ജീവനക്കാ​രോടും കാമ്പയിനിൽ പ​ങ്കാളികളാകണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - blood campaign-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.