ജിദ്ദയിൽ നടക്കുന്ന അബീർ ബ്ലാസ്റ്റേഴ്സ് സൂപ്പർ ലീഗ് ഫുട്ബാൾ ടൂർണമെൻറ്
ജിദ്ദ: ബ്ലാസ്റ്റേഴ്സ് എഫ്.സി ജിദ്ദ സംഘടിപ്പിക്കുന്ന അബീർ ബ്ലാസ്റ്റേഴ്സ് സൂപ്പർ ലീഗ് എ ഡിവിഷൻ പോരാട്ടത്തിൽ സബീൻ എഫ്.സി-മഹ്ജർ എഫ്.സി മത്സരം സമനിലയിൽ കലാശിച്ചു. ആവേശകരമായ മത്സരത്തിൽ കളിയുടെ 21ാം മിനിറ്റിൽ ഒരു മികച്ച മുന്നേറ്റത്തിലൂടെ മഹ്ജർ എഫ്.സിക്കുവേണ്ടി അഹമ്മദ് ഫൈസൽ ലീഡ് നേടി.
രണ്ടാം പകുതിയുടെ അവസാനത്തിൽ 40 വാര അകലെനിന്ന് ബുഖാരിയെടുത്ത ഫ്രീകിക്ക് കണക്ട് ചെയ്ത് നിബിൽ നേടിയ അതിമനോഹരമായൊരു മഴവിൽ ഗോളിലൂടെ സബീൻ എഫ്.സി മത്സരം സമനിലയിലെത്തിച്ചു. ഇതോടെ പോയന്റ് പട്ടികയിൽ ഒന്നാമതായ സബീൻ എഫ്.സി ഫൈനലിൽ പ്രവേശിച്ചു. മഹ്ജർ എഫ്.സിയുടെ അഹമ്മദ് ഫിറോസിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.
ബി ഡിവിഷനിലെ ആദ്യ മത്സരത്തിൽ ന്യൂകാസിൽ എഫ്.സി, ബ്ലൂസ്റ്റാർ ബിയെ ഒരു ഗോളിന് മറികടന്നു സെമിയിൽ പ്രവേശിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച നൗഫലിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.
ബി ഡിവിഷൻ രണ്ടാം മത്സരത്തിൽ ബി.സി.സി ഐ.ഐ.എസ്.ജെ-ഐ.ടി സോക്കർ മത്സരം സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ മുഴുവൻ സമയത്തും ഇരു ടീമുകളും ഗോളുകൾ നേടിയില്ല. ഇതോടെ മികച്ച പോയന്റ് നിലവാരത്തോടെ ഐ.ടി സോക്കർ സെമിയിലേക്ക് പ്രവേശിച്ചു. മികച്ച കളിക്കാരനായി ബി.സി.സി ഐ.ഐ.എസ്.ജെയുടെ മഷൂദ് അലിയെ തിരഞ്ഞെടുത്തു.
മുതിർന്നവർക്കായുള്ള എബൗവ് 40 മത്സരത്തിൽ ഫുട്ബാൾ ലവേഴ്സ് ഹൈഫ മാൾ, സ്പോർട്ടിങ് പേരെന്റ്സ് 11നെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.