സീതിഹാജി സെവന്‍സ്: ജുവല്‍ ബ്ളാസ്റ്റേഴ്സ് ചാമ്പ്യന്‍മാര്‍

മക്ക: മക്ക കെ.എം.സി.സി  സഘടിപ്പിച്ച സെവന്‍സ് ടൂര്‍ണമെന്‍റില്‍ കാക്കിയ കെ.എം.സി.സിയെ തോല്‍പിച്ച് ജുവല്‍ ബ്ളാസ്റ്റേഴ്സ് ചാമ്പ്യന്‍മാരായി. മക്കയിലേയും ജിദ്ദയിലേയും 16  ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. ഫൈനലില്‍ മികച്ച കളിക്കാരനായി മുന്‍ വയനാട് ജില്ലാ താരം ജുവല്‍ ബ്ളാസ്റ്റേഴ്സിലേ റിയാസിനേയും, ഡിഫന്‍ഡറായി കാക്കിയ കെ.എം.സി.സിയിലെ  ഹിശാമിനേയും ഗോള്‍കീപ്പറായി കാക്കിയ കെ.എം.സി.സിയിലെ അഫ്്സല്‍ കൊണ്ടോട്ടിയെയും തെരഞ്ഞെടുത്തു.
വിജയികള്‍ക്കുള്ള ട്രോഫി മക്ക കെ.എം.സി.സി പ്രസിഡന്‍റ്  അബ്്ദുല്‍ മുഹൈമിന്‍ ആലുങ്ങല്‍ നല്‍കി. ക്യാഷ് പ്രൈസ് തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജിയും നല്‍കി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി സക്കീര്‍ പാണായിയിയും ക്യാഷ്് പ്രൈസ് ജാഫറും നല്‍കി. കുട്ടികള്‍ക്കുള്ള മത്സരങ്ങളില്‍ മക്ക എം.എസ്.എഫിനെ തോല്‍പിച്ച് സ്്റ്റുഡന്‍റ്സ് ഇന്ത്യ ജേതാക്കളായി. ഈ ടീമുകള്‍ക്കുള്ള ട്രോഫികള്‍ പാലോളി സൈനുദ്ദീന്‍, സുലൈമാന്‍ മാളിയേക്കല്‍ എന്നിവര്‍ നല്‍കി.
മക്ക കെ.എം.സി.സി യുടെ വിവിധ ഏരിയ കമ്മറ്റികള്‍ തമ്മില്‍ നടത്തിയ കമ്പവലി മത്സരത്തില്‍ സാഹിര്‍ ഏരിയ ചാമ്പ്യന്‍മാരായി. പരിപാടികള്‍ മുജീബ് പൂക്കോട്ടൂര്‍, മൊയ്തീന്‍ കുട്ടി കോഡൂര്‍, മുഹമ്മദ് ഷാ മുക്കം, നാസര്‍ കിന്‍സാറ, മുസ്തഫ മുഞംകുളം, ഹംസ സലാം, മുസ്തഫ പട്ടാമ്പി, ഹാരിസ് പെരുവള്ളൂര്‍, സലീം കൊണ്ടോട്ടി, മജീദ് കൊണ്ടോട്ടി,  ബഷീര്‍ മേലാറ്റൂര്‍,  ഷുഹൈബ്,  അബ്ദുല്‍ ലത്തീഫ് പൊന്നമ്പിളി എന്നിവര്‍ നിയന്ത്രിച്ചു.

Tags:    
News Summary - blasters chambian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.