റിയാദ്: കള്ളപ്പണം വെളുപ്പിക്കലും കൈക്കൂലിയും ഉൾപ്പെടെ നിരവധി കുറ്റങ്ങൾക്ക് സൗദി അറേബ്യയിലെ വിവിധ മന്ത്രാലയങ്ങളിലെ 74 ഉദ്യോഗസ്ഥർ പിടിയിൽ. അഴിമതി വിരുദ്ധ അതോറിറ്റിയാണ് (നസഹ) ഏഴ് മന്ത്രാലയങ്ങളിൽനിന്നായി ഇത്രയും ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി, പദവി ദുരുപയോഗം ചെയ്യൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയായിരുന്ന 131 പേരിൽ 74 പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ ആഭ്യന്തരം, പ്രതിരോധം, ദേശീയ സുരക്ഷ, വിദേശകാര്യം, ആരോഗ്യം, മുനിസിപ്പൽ ഗ്രാമീണകാര്യ ഭവനം എന്നീ മന്ത്രാലയങ്ങളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചിരുന്നവരാണ് അറസ്റ്റിലായത്. പൊതുപണം കൈക്കലാക്കാൻ ശ്രമിക്കുന്നവരെ നിരീക്ഷിക്കലും അറസ്റ്റും തുടരുമെന്ന് അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.