Posted On
date_range Updated On
date_range ഈദ് നമസ്കാരത്തിന് ബിൻ ഹുമൈദ് നേതൃത്വം നൽകും
മക്ക: മക്ക, മദീന ഹറമുകളിൽ പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകുന്ന ഇമാമുകളുടെ പേരുകൾ ഇരുഹറം കാര്യാലയ പ്രസിഡൻസി പ്രഖ്യാപിച്ചു. മക്കയിലെ മസ്ജിദുൽ ഹറാമിൽ ഡോ. സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദും മദീനയിലെ മസ്ജിദുന്നബവിയിൽ ഡോ. അഹമ്മദ് ബിൻ അലി അൽഹുദൈഫിയുമാണ് നേതൃത്വം നൽകുക. മസ്ജിദുൽ ഹറാമിൽ രാവിലെ 6.20 നും മസ്ജിദുന്നബവിയിൽ 6.19നുമായിരിക്കും നമസ്കാരമെന്നും ഇരുഹറം കാര്യാലയ പ്രസിഡൻസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.