അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ‘മി​സ്​​ക്​’​ഫൗ​ണ്ടേ​ഷ​നും ബി​ൽ ആ​ൻ​ഡ് മെ​ലി​ൻ​ഡ ഗേ​റ്റ്സ് ഫൗ​ണ്ടേ​ഷ​നും ത​മ്മി​ൽ ധാ​ര​ണ പ​ത്രം ഒ​പ്പു​വെ​ക്കു​ന്നു.

ഗേ​റ്റ്സ് ഫൗ​ണ്ടേ​ഷ​ന്റെ ആ​ദ്യ ആ​സ്ഥാ​നം ‘മി​സ്​​കി​ൽ’ സ്ഥാ​പി​ക്കാ​ൻ ധാ​ര​ണ

റി​യാ​ദ്​: റി​യാ​ദി​ലെ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ‘മി​സ്​​ക്​ സി​റ്റി’​യി​ൽ ബി​ൽ ആ​ൻ​ഡ് മെ​ലി​ൻ​ഡ ഗേ​റ്റ്സ് ഫൗ​ണ്ടേ​ഷ​ന്റെ ആ​ദ്യ പ്രാ​ദേ​ശി​ക ആ​സ്ഥാ​നം സ്ഥാ​പി​ക്കാ​ൻ ധാ​ര​ണ. വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​ന്റെ പ്ര​ത്യേ​ക യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ‘മി​സ്​​ക്​’​ഫൗ​ണ്ടേ​ഷ​നും ബി​ൽ ആ​ൻ​ഡ് മെ​ലി​ൻ​ഡ ഗേ​റ്റ്സ് ഫൗ​ണ്ടേ​ഷ​നും ത​മ്മി​ലാ​ണ്​ ധാ​ര​ണ​യി​ലെ​ത്തി​യ​ത്. രാ​ജ്യ​ത്ത്​ ലാ​ഭേ​ച്ഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല​യി​ൽ യു​വ​ജ​ന പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​രു​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ സം​യു​ക്ത ആ​ഗോ​ള പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​ണ്​ ക​രാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​പ്പു​വ​ച്ച ക​രാ​ർ പ്ര​കാ​രം വി​ദ്യാ​ഭ്യാ​സം, സാ​ങ്കേ​തി​ക​വി​ദ്യ, ആ​രോ​ഗ്യം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഗേ​റ്റ്സ് ഫൗ​ണ്ടേ​ഷ​ന്‍റെ വൈ​ദ​ഗ്ധ്യം മി​സ്‌​കി​ന് പ്ര​യോ​ജ​ന​പ്പെ​ടും. രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള ശാ​ക്തീ​ക​ര​ണ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്​ വ​ലി​യ പ​ങ്ക് വ​ർ​ധി​പ്പി​ക്കും. അ​ടു​ത്ത ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന മി​സ്‌​ക് ഗ്ലോ​ബ​ൽ ഫോ​റ​ത്തി​ൽ പ​ങ്കാ​ളി​ത്തം ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ക്കു​മ്പോ​ൾ ഇ​രു സ്ഥാ​പ​ന​ങ്ങ​ളും കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags:    
News Summary - Bill and Melinda Gates Foundation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.