റിയാദിൽ നടന്ന ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ‘നാഷനൽ സ്കൗട്ട് ക്യാമ്പ് 2023’
റിയാദ്: ഇന്ത്യൻ സ്കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ ഓവര്‍സീസ് ഘടകമായ ഇന്ത്യൻ സ്കൗട്ട് ആന്‍ഡ് ഗൈഡ് സൗദി അറേബ്യയുടെ ‘നാഷനൽ സ്കൗട്ട് ക്യാമ്പ് 2023’, റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്നു.
റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിൽനിന്നുള്ള 10 ഇന്റർനാഷനൽ സ്കൂളുകളിൽ നിന്നായി 197 വിദ്യാർഥികളും 47 സ്കൗട്ട് അധ്യാപകരും മൂന്നു ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തു. ഇന്ത്യൻ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് സൗദി ചീഫ് കമീഷണർ ഷമീർ ബാബു, സ്കൗട്ട് കമീഷണറും അൽയാസ്മിൻ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പലുമായ ഡോ. സയ്യിദ് ഷൗക്കത്ത് പർവേസ്, കമീഷണർ ഗൈഡ്സും ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ റിയാദ് പ്രിൻസിപ്പലുമായ മീര റഹ്മാൻ, സെക്രട്ടറി ബിനോ മാത്യു, ട്രഷറർ സവാദ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.
കുട്ടികളുടെ വ്യക്തിത്വവികസനത്തിന് സഹായകമാകുന്ന വിവിധ ക്ലാസുകളും പ്രഥമശുശ്രൂഷ, കായികപരീഷണങ്ങൾ, പയനീയറിങ്, കളികൾ എന്നിവക്ക് പുറമെ, എല്ലാ രാത്രികളിലും കുട്ടികളുടെ കലാപ്രകടനങ്ങൾ അവതരിപ്പിച്ചിരുന്ന ക്യാമ്പ്ഫയർ അധ്യാപകർക്കും പുതിയ അനുഭവമായിരുന്നു.
എല്ലാ സ്കൂളുകളും പ്രത്യേകമായി അവതരിപ്പിച്ച ‘ഗ്രാൻറ് കാമ്പ്ഫയർ’ റിയാദ് യാര ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പലും ഹെഡ്ക്വാർട്ടേഴ്സ് കമീഷണറുമായ ആസിമ സലീം നിർവഹിച്ചു. റിയാദ് റീജനൽ കമീഷണറും മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പലുമായ ഷബാന പർവീൻ ആശംസകൾ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.