തി​ര​ക്ക​ഥ​ക​ൾ​ക്ക​പ്പു​റം കേ​ര​ളം കാ​ക്കേ​ണ്ട ജാ​ഗ്ര​ത

ഒ​രു അ​ച്ഛ​ൻ മ​ക​ളെ ര​ക്ഷി​ക്കാ​ൻ ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ‘ദൃ​ശ്യം 3’ എ​ന്ന സി​നി​മ​യി​ലൂ​ടെ ജോ​ർ​ജ്‌​കു​ട്ടി വീ​ണ്ടും അ​ടി​വ​ര​യി​ടു​ന്ന​ത്. ഈ ​സി​നി​മ സ​ന്ദേ​ശ​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് സ​മീ​പ​കാ​ല ഇ.​ഡി റെ​യ്ഡി​ന് പി​ന്നാ​ലെ കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​ലും ചി​ല ച​ല​ന​ങ്ങ​ൾ ദൃ​ശ്യ​മാ​യ​ത്. കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​ലെ ചാ​ണ​ക്യ​നാ​യ പി​ണ​റാ​യി വി​ജ​യ​നും പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത് ഇ​തേ സ​ന്ദേ​ശ​മാ​ണെ​ന്ന തോ​ന്ന​ൽ ഇ​ത് ജ​നി​പ്പി​ക്കു​ന്നു.

കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ ഇ.​ഡി​യെ പോ​ലും കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​െൻറ വേ​ദി​യാ​ക്കി മാ​റ്റാ​നും, സ്വ​ന്തം അ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി ത​െൻറ പ്ര​തിഛാ​യ അ​തി​വേ​ഗം തി​രി​ച്ചു​പി​ടി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു. ‘ദൃ​ശ്യം 4’ തു​ട​രും എ​ന്ന സൂ​ച​ന ന​ൽ​കും വി​ധം, മൈ​ക്കി​ന് മു​ന്നി​ൽ ‘ഇ​നി​യും പ​റ​യാ​നു​ണ്ട്’ എ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു നി​ർ​ത്തി​യ​പ്പോ​ൾ ഉ​യ​ർ​ന്ന​ത് പു​തി​യ രാ​ഷ്​​ട്രീ​യ വി​വാ​ദ​ങ്ങ​ളാ​ണ്. ഈ ​രാ​ഷ്​​ട്രീ​യ തി​ര​ക്ക​ഥ​യു​ടെ അ​ടി​ത്ത​റ ‘ഡീ​ൽ രാ​ഷ്​​ട്രീ​യം’ ആ​ണെ​ന്ന പ​ര​സ്പ​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ൾ ഇ​പ്പോ​ൾ ഉ​യ​ർ​ത്തു​ന്ന​ത്. എ​ന്നാ​ൽ കേ​ര​ള ജ​ന​ത മ​ന​സ്സി​ലാ​ക്കേ​ണ്ട​ത് മ​റ്റൊ​ന്നാ​ണ്; മു​ട്ട​നാ​ടു​ക​ളെ ത​മ്മി​ല​ടി​പ്പി​ച്ച് ചോ​ര കു​ടി​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന കു​റു​ക്ക​ന്മാ​രു​ടെ രാ​ഷ്​​ട്രീ​യ​മാ​ണി​ത്. കേ​ര​ള​വും അ​വ​രു​ടെ ല​ക്ഷ്യ​പ​ട്ടി​ക​യി​ൽ ഉ​ണ്ടെ​ന്ന തി​രി​ച്ച​റി​വോ​ടെ​യു​ള്ള ജാ​ഗ്ര​ത​യാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​കേ​ണ്ട​ത്.

ഒ​രു കോ​ടി രൂ​പ ന​ൽ​കി യാ​ച​ന​യാ​ത്ര ആ​രം​ഭി​ച്ച ബോ​ബി ചെ​മ്മ​ണ്ണൂ​രി​നൊ​പ്പം ചേ​ർ​ന്ന്, റ​ഹീ​മി​െൻറ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കോ​ടി​ക​ൾ സ​മാ​ഹ​രി​ച്ച മ​ല​യാ​ളി​ക​ൾ കാ​ണി​ച്ച മ​നു​ഷ്യ​ത്വ​വും ഐ​ക്യ​വു​മാ​ണ് കേ​ര​ള​ത്തി​െൻറ യ​ഥാ​ർ​ഥ ശ​ക്തി. ആ ​ഹാ​ർ​മ​ണി​യും ഒ​രു​മ​യും നി​ല​നി​ർ​ത്താ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ക​ഴി​യ​ണം.

ഇ​വി​ടെ അ​ര​ങ്ങേ​റു​ന്ന രാ​ഷ്​​ട്രീ​യ തി​ര​ക്ക​ഥ​ക​ൾ ഏ​താ​യാ​ലും, അ​തി​െൻറ ക്ലൈ​മാ​ക്സി​ൽ ജ​യി​ക്കേ​ണ്ട​ത് അ​തി​െൻറ സം​വി​ധാ​യ​ക​രോ നി​ർ​മാ​താ​ക്ക​ളോ ആ​യി​രി​ക്ക​രു​ത്. തി​ര​ശ്ശീ​ല​ക്ക് പി​ന്നി​ൽ ന​ട​ക്കു​ന്ന ഇ​ത്ത​രം രാ​ഷ്​​ട്രീ​യ ക​ളി​ക​ളെ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യു​ന്ന പ്ര​ബു​ദ്ധ​മാ​യ ഒ​രു ജ​ന​ത​യാ​യി​രി​ക്ക​ണം എ​ന്നും കേ​ര​ളം.

Tags:    
News Summary - Beyond the horror stories, Kerala needs to be vigilant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.