ബംഗളുരു സ്വദേശി ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു

ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഉണ്ടായ വാഹനാപകടത്തിൽ കർണാടക സ്വദേശി മരിച്ചു. ബംഗളുരു സ്വദേശി ലെന്നി വില്യം ഡിസൂസ (59) ആണ് മരിച്ചത്.​

ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു​. ലെന്നി ഓടിച്ച വാഹനം നിയന്ത്രണം നഷ്​ടപ്പെട്ട്​ റോഡി​െൻറ എതിർവശത്ത് ബസിൽ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലെന്നി തൽക്ഷണം മരിച്ചു. മാസാവസാനം ലഭിച്ച ശമ്പളം നാട്ടിലേക്ക് അയച്ച് തിരിച്ചു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ജുബൈലിലെ ഒരു കമ്പനിയിൽ നിർമാണ തൊഴിലാളിയായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Tags:    
News Summary - Bengaluru native dies in car accident in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.