കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ഉപഹാരം എം,സി വടകരക്ക് ടി.കെ അബ്ദുൽ റഹിമാൻ നൽകുന്നു
ജിദ്ദ: അധികാര രാഷ്ട്രീയത്തിനപ്പുറം അഭിമാനകരമായ അസ്തിത്വം നിലനിർത്തുന്നതിന് വേണ്ടിയാവണം മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രവർത്തകർ പ്രാമുഖ്യം നൽകേണ്ടതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും, പ്രമുഖ എഴുത്തുകാരനും, ചിന്തകനുമായ എം. സി. വടകര പറഞ്ഞു. ഹൃസ്വ സന്ദർശനത്തിന് ജിദ്ദയിലെത്തിയ അദ്ദേഹം ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. രാജ്യം അനുവദിച്ച നിയമങ്ങൾക്കനുസൃതമായി അഭിമാനത്തോടെ ജീവിക്കാൻ അധികാരമില്ലെങ്കിലും സംഘശക്തിയായി നിലകൊണ്ട് മുന്നേറാൻ നമുക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ട്രഷറർ വി.പി അബ്ദുൽ റഹിമാൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് ടി.കെ അബ്ദുൽ റഹിമാൻ അധ്യക്ഷതവഹിച്ചു. ജില്ല കമ്മിറ്റിയുടെ ഉപഹാരം ചടങ്ങിൽ എം.സി വടകരക്ക് കൈമാറി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് കളരാന്തിരി, ജില്ല ഭാരവാഹികളായ സുബൈർ വാണിമേൽ, ഷാഫി പുത്തൂർ, ഷബീർ അലി, സാലിഹ് പൊയിൽ തൊടി, നിസാർ മടവൂർ, ബഷീർ കീഴില്ലത്ത്, വിവിധ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. സാലിഹ് ഖിറാഅത്ത് നടത്തി. ജില്ല ഓർഗനൈസിങ് സെക്രട്ടറി അസ്സൻ കോയ പെരുമണ്ണ സ്വാഗതവും, ട്രഷറർ ഒ.പി അബ്ദുൽ സലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.