തബൂക്: നാല് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ബഷീർ കൂട്ടായിക്ക് കെ.എം.സി.സി തബൂക് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. 1980 ൽ പ്രവാസം ആരംഭിച്ച ബഷീർ കഴിഞ്ഞ 30 വർഷമായി തബൂക്കിലാണ് ജോലിചെയ്ത് വന്നിരുന്നത്.കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്, നാഷണൽ കമ്മിറ്റി കൗൺസിലർ, എംബസി കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗം, തബൂക് മലയാളി കൂട്ടായ്‌മ കൺവീനർ, എസ്.െക.െഎ.സി ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
യാത്രയയപ്പ് പരിപാടി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് വേങ്ങാട് ഉദ്ഘാടനം ചെയ്തു, അഷ്‌റഫ് വേങ്ങാട്, സെക്രട്ടറി സമദ്, സാലി പട്ടിക്കാട് എന്നിവർ ഉപഹാരം നൽകി. സിറാജ് കാഞ്ഞിരമുക്ക്, ഫൈസൽ മയ്യേരി എന്നിവർ ഷാൾ അണിയിച്ചു. തുടർന്ന്, 25 വർഷം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി അംഗം റസാഖ് വാഴക്കാടിനും യാത്രയയപ്പ് നൽകി. സമദ് പട്ടണിൽ ഉപഹാരം നൽകി.
തബൂക്കിൽ നിന്ന് ഹജ്ജ് വളണ്ടിയർ സേവനത്തിന് പോയവർക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഫൈസൽ തോളൂർ, റിയാസ് പപ്പായി, ഖാദർ ഇരിട്ടി, സക്കീർ മണ്ണാർമല, മുനീബ് ഓമാനൂർ, ഫസൽ എടപ്പറ്റ എന്നിവർ നേതൃത്വം നൽകി. കെ.പി മുഹമ്മദ് കൊടുവള്ളി സ്വാഗതവും സിറാജ് കാഞ്ഞിരമുക്ക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.