ജിദ്ദ: ഇന്ത്യന്‍ ദേശീയതയുടെ ജ്വലിക്കുന്ന പ്രതീകമായിരുന്ന മുസ്്ലിംലീഗ് പ്രസിഡന്‍റ് ഇ.അഹമ്മദ് എന്നും ഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വപൗരനായിരുന്നു അദ്ദേഹമെന്നും വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സര്‍വകക്ഷി സമ്മേളനത്തില്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു ബല്‍റാം. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ അഭിമാനവും അഭിലാഷവും ഉയര്‍ത്തിപ്പിടിച്ച് ഇ.അഹമ്മദ് നടത്തിയ നയതന്ത്ര ജൈത്രയാത്ര എല്ലാ ഇന്ത്യക്കാര്‍ക്കും എക്കാലവും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. രാജ്യം ഫാഷിസ്റ്റ്് ഭീഷണി നേരിടുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്‍െറ വിയോഗം മതേതര ഇന്ത്യക്ക് കനത്ത നഷ്ടമാണ്. ന്യൂനപക്ഷ പിന്നാക്ക ജനതയുടെ അവകാശങ്ങള്‍ക്ക് പോരാടുമ്പോള്‍ തന്നെ സ്വന്തം സമുദായത്തെ ദേശീയ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാനും അദ്ദേഹം പരിശ്രമിച്ചു.
ഫാഷിസത്തിനും വര്‍ഗീയതക്കുമെതിരെ രാജ്യതാല്‍പര്യം ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും ഇന്ത്യന്‍ യൂണിയന്‍ മുസ്്ലിംലീഗും ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്നും വി.ടി ബല്‍റാം പറഞ്ഞു. ഇമ്പാല ഗാര്‍ഡന് ഉള്‍കൊള്ളാനാവാത്ത ജനക്കൂട്ടമാണ് പ്രാര്‍ഥനാപരിപാടിയിലും അനുസ്മരണ സമ്മേളനത്തിലും പങ്കെടുത്തത്.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. നാഷനല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.പി മുഹമ്മദ് കുട്ടി സമ്മേളനം ഉദ്്ഘാടനം ചെയ്തു. അറബ് നാട്ടിലെ ഭരണാധികാരികള്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും പ്രിയങ്കരനായിരുന്നു ഇ.അഹമ്മദ് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും പശ്ചിമേഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്‍െറ അംബാസഡറായിരുന്ന ഇ.അഹമ്മദ് പ്രഗദ്ഭനായ നയതന്ത്രജ്ഞനുമായിരുന്നു. അദ്ദേഹത്തിന്‍െറ വേര്‍പാടിന്‍െറ ദിവസം തന്നെ ജിദ്ദയിലെ ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന ഷരീഫ് മഞ്ചേരിയും മണ്‍മറഞ്ഞത് കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കും മലയാളി സമൂഹത്തിനും ഉള്‍കൊള്ളാന്‍ പ്രയാസമുള്ള വാര്‍ത്തയായിരുന്നു. ശരീഫിന്‍െറ വേര്‍പാട് കെ.എം.സി.സി പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു.
കെ.എം ശരീഫ് കുഞ്ഞ്, വി.കെ റഊഫ്, കെ.ടി.എ മുനീര്‍, പി.പി റഹീം, സലാഹ് കാരാടന്‍, വി.പി.മുഹമ്മദലി,അബ്ദുല്‍ ബാരി ഹുദവി, ഇസ്മാഈല്‍ കല്ലായി, വി.പി ഹിഫ്സുറഹ്്മാന്‍, പി.ഷംസുദ്ദീന്‍, ടി.എം.എ റഊഫ്, പി.ടി മുഹമ്മദ്, പഴേരി കുഞ്ഞിമുഹമ്മദ്, അന്‍വര്‍ ചേരങ്കൈ, ഇഖ്ബാല്‍ പൊക്കുന്ന്, ഹനീഫ ഹാജി കോഴിക്കോട്, സുല്‍ഫിക്കര്‍ ഒതായി, , താഹ ഇസ്മാഈല്‍, മീര്‍ മഹ്്മൂദ് തെലുങ്കാന, ടി.പി ശുഐബ്, എസ്.എല്‍.പി മുഹമ്മദ് കുഞ്ഞ്, അഷ്റഫ് ജൗഹരി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും സെക്രട്ടറി സി.കെ ഷാക്കിര്‍ നന്ദിയും പറഞ്ഞു. ജാഫര്‍ വാഫി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.