Posted On
date_range Updated On
date_range ശ്വാസതടസ്സം: അഴീക്കോട് സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ണൂർ അഴീക്കോട് സ്വദേശി മരിച്ചു. ചെമ്മശ്ശേരി പാറ സ്വദേശി സി.പി. അബ്ദുൽ മജീദ് (58) ആണ് മരിച്ചത്. റിയാദിലെ കിങ് സൽമാൻ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ കമ്പനിയിൽ 10 വർഷമായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: ജൈസത്ത്. മക്കൾ: ജവാദ് (ദുബൈ), ഷിബില, ഫസ്ന. ഖബറടക്ക നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഹുസൈൻ കണ്ണൂർ, അൻവർ വാരം എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.