മെഡിക്കൽ എൻട്രൻസ് റാങ്ക് ജേതാവ് ആയിഷയെ ഇന്ത്യൻ സോഷ്യൽ ഫോറം ഉപഹാരം നൽകി ആദരിച്ചപ്പോൾ

മെഡിക്കൽ എൻട്രൻസ് റാങ്ക് ജേതാവ് ആയിഷക്ക് ഉപഹാരം നൽകി

ജിദ്ദ: ഒാൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ദേശീയതലത്തിൽ 12ാം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്കും കരസ്ഥമാക്കിയ കൊയിലാണ്ടി സ്വദേശിനി ആയിഷക്ക് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള കോഒാഡിനേഷൻ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.കൊയിലാണ്ടി കൊല്ലം ഷാജി ഹൗസിൽ എ.പി. അബ്​ദുൽ റസാഖ്–ഷമീമ ദമ്പതികളുടെ മകളാണ് കേരളത്തി​െൻറ യശസ്സുയർത്തിയ ആയിഷ.

ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധികൾ എസ്.ഡി.പി.ഐ പ്രാദേശിക നേതാക്കളോടൊപ്പം റാങ്ക് ജേതാവി​െൻറ വീട്ടിലെത്തി സ്​റ്റെതസ്കോപ്പും ഫലകവും നൽകി ആദരിക്കുകയും സോഷ്യൽ ഫോറം സൗദി കോഓഡിനേഷൻ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. റിയാദ് ബ്ലോക്ക് സോഷ്യൽ ഫോറം ഭാരവാഹി ഫസൽ റഹ്​മാൻ, അബ്​ദുൽ റസാഖ് കാട്ടിലെപീടിക എന്നിവർ ഉപഹാരങ്ങൾ കൈമാറി. എസ്.ഡി.പി.ഐ ചേമഞ്ചേരി ബ്രാഞ്ച് പ്രസിഡൻറ്​ നസീർ, ജലീൽ കാപ്പാട് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.