ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ ക​പ്പ്​ ഗ്രൂ​പ് 10 യോ​ഗ്യ​ത മ​ത്സ​രം അ​ബ​ഹ​യി​ൽ

ജി​ദ്ദ: ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ ക​പ്പ്​ ഗ്രൂ​പ് 10 യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ അ​ബ​ഹ​യി​ൽ ന​ട​ക്കും. സെ​പ്റ്റം​ബ​ർ ആ​റ്​ മു​ത​ൽ 12 വ​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ സൗ​ദി​ ടീ​മി​ന് പു​റ​മെ ല​ബ​നാ​ൻ, കം​ബോ​ഡി​യ, മം​ഗോ​ളി​യ ടീ​മു​ക​ളു​മു​ണ്ടാ​കും. 10ാം ഗ്രൂ​പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ തി​ങ്ക​ളാ​ഴ്ച​യോ​ടെ അ​ബ​ഹ​യി​ലെ​ത്തും.

നാ​ല് ടീ​മു​ക​ളു​ടെ​യും പ​രി​ശീ​ല​ക​ർ​ക്കു​ള്ള ഏ​കോ​പ​ന​വും സാ​ങ്കേ​തി​ക യോ​ഗ​വും വാ​ർ​ത്ത​സ​മ്മേ​ള​ന​വും ചൊ​വ്വാ​ഴ്ച ന​ട​ക്കും. 2024ലെ ​എ.​എ​ഫ്.​സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പി​ന്​ ഖ​ത്ത​റാ​ണ്​ ആ​തി​ഥ്യ​മ​രു​ളു​ക. 2024 ജ​നു​വ​രി 12 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ​യാ​ണ്​ ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

Tags:    
News Summary - Asian Football Cup Group 10 qualifying match In Abha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.