മക്ക: മസ്ജിദുൽ ഹറാമിലെ കിങ് അബ്ദുൽ അസീസ് കവാടം തീർഥാടകർക്ക് തുറന്നുകൊടുത്തു. അവസാനഘട്ട നിർമാണ ജോലികൾ നിർത്തിവെച്ചാണ് റമദാെൻറ മുന്നോടിയായി കവാടം തുറന്നുകൊടുത്തത്. ഹറം മത്വാഫ് വികസനത്തിെൻറ ഭാഗമായാണ് കിങ് അബ്ദുൽ അസീസ് കവാടം പുതുക്കി പണിതത്. ഏകദേശം ഒന്നര വർഷം മുമ്പാണ് ജോലികൾ ആരംഭിച്ചത്.
ഹജ്ജ്, റമദാൻ സീസണുകളിൽ തിരക്ക് കുറക്കാൻ കവാടം താത്കാലികമായി തുറന്നുകൊടുത്തിരുന്നു. പ്രധാന ഹറം കവാടമാണിത്. മിസ്ഫല, അജിയാദ് ഭാഗത്ത് നിന്നെത്തുന്നവർ അധികവും ഹറമിനുള്ളിലേക്ക് പ്രവേശിക്കുന്നത് ഈ കവാടം വഴിയാണ്.
റമദാൻ പ്ളാൻ തയാറാക്കുന്ന നടപടികൾ പൂർത്തിയായതായി ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.
സുഗമമായും സമാധാനപരമായും ഉംറ കർമങ്ങൾ നിർവഹിക്കുന്നതിനു വേണ്ട പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.