അബ്ഹ: അസീർ മേഖലയിലെ മർകസ് ഖുഹ്മ കടൽ തീരത്ത് കൂറ്റൻ തിമിംഗലം ചത്ത് കരക്കടിഞ്ഞു. തിമിംഗലം കരക്കടിഞ്ഞ വിവരം സൗദി തീരസംരക്ഷണ സേനയുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. അവർ വിവരമറിയിച്ചതിനെ തുടർന്ന് പ്രത്യേകസംഘം സ്ഥലത്തെത്തിയെന്ന് ഖുഹ്മ ഫിഷറിസ് ബ്രാഞ്ച് ഒാഫീസ് മേധാവി പ്രാഫ. അലി ഹിംദി പറഞ്ഞു. അറേബ്യൻ ഹംപ്ബാക്ക് ഇനത്തിൽ പെട്ട തിമിംഗലമാണിത്. ദേശാടന ജീവികളായ ഹംപ്ബാക്ക് വിഭാഗത്തിൽ നിന്ന് നേരിയ വ്യത്യാസമുള്ളതാണ് അറേബ്യൻ മേഖലയിൽ കാണുന്നവ. വംശനാശ ഭീഷണി നേരിടുന്നവയുമാണ്. തീരത്തടിഞ്ഞ തിമിംഗലത്തിന് 15 മീറ്റർ നീളവും ആറു മീറ്റോളം വീതിയുമുണ്ട്. പൂർണമായും ജീർണിച്ച് ഇല്ലാതായ ശേഷം ഇതിെൻറ അസ്ഥികൂടം പ്രദർശനത്തിന് വെക്കാനാണ് അധികാരികളുടെ ആലോചന. മേഖല മ്യൂസിയത്തിന് അസ്ഥികൂടം പിന്നീട് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.