ഫ്രഞ്ച്​ ഗ്രാൻറ്​പ്രിയിൽ  ചരിത്രം കുറിച്ച്​ അസീൽ അൽഹമദ്​

ജിദ്ദ: ഫ്രഞ്ച്​ ഗ്രാൻറ്​പ്രീയിൽ ചരിത്രം കുറിച്ച്​ സൗദി വനിത അസീൽ അൽഹമദ്​. ഫ്രഞ്ച്​ ഗ്രാൻറ്​പ്രീ സർക്യൂട്ടിൽ ​േഫാർമുല വൺ കാർ ഞായറാഴ്​ച അവർ ഒാടിച്ചു. സൗദിയിൽ വനിതകൾക്ക്​ ഡ്രൈവിങിനുള്ള നിയന്ത്രണം നീക്കിയതി​ന്​ അഭിവാദ്യമർപ്പിച്ചാണ്​ ലെ കാസിലെ ട്രാക്കിൽ അസീൽ കാർ ഒാടിച്ചത്​. ‘സൗദിയിൽ വനിതകൾ ഡ്രൈവ്​ ചെയ്യുന്നതിനുള്ള ആഘോഷം മാത്രമല്ല ഇന്ന്​ നടക്കുന്നത്​. സൗദിയിലെ വനിത മോ​േട്ടാർ സ്​പോർട്​സ്​ രംഗത്തും പുതിയ അധ്യായം തുറക്കുകയാണ്​’ ^ അസീൽ റോയി​േട്ടഴ്​സ്​ വാർത്ത ഏജൻസിയോട്​ പ്രതികരിച്ചു. 

‘അടുത്ത തലമുറ പെൺകുട്ടികൾ സൗദിയിൽ മോ​േട്ടാർ സ്​പോർട്​സിലേക്കും കടന്നുവരും. അവരെ പരിശീലിപ്പിക്കാനും കരിയറായി തെര​ഞ്ഞെടുക്കുന്നതിന്​ പ്രേരിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു. എ​​​െൻറ ഏറ്റവും വലിയ നേട്ടം അതുതന്നെയായിരിക്കും.’ - അസീൽ പറഞ്ഞു. ഞായറാഴ​്​ച ആദ്യമായല്ല അസീൽ ഗ്രാൻറ്​പ്രീയിൽ കാറോടിക്കുന്നത്​. ട്രാക്ക്​ പരിചയപ്പെടാൻ ജൂൺ അഞ്ചിന്​ ഒാടിച്ചുനോക്കിയിരുന്നു. പക്ഷേ, അത്​ സ്വകാര്യ ചടങ്ങായിരുന്നു. ഞായറാഴ്​ച കാണികളുടെ വൻ കൂട്ടത്തിന്​ മുന്നിലായിരുന്നു പ്രകടനം. 10 വർഷത്തിന്​ ശേഷമാണ്​ ഫോർമുല വൺ ഫ്രാൻസിലേക്ക്​ മടങ്ങിവരുന്നത്​. 

സൗദി അറേബ്യൻ മോ​േട്ടാർ സ്​പോർട്​സ്​ ഫെഡറേഷനിലെ ആദ്യ വനിത അംഗമാണ്​ അസീൽ. ഫോർമുല വണി​​​െൻറ മാതൃസംവിധാനമായ ഇൻറർനാഷനൽ ഒാ​േട്ടാമൊബൈൽ ഫെഡറേഷ​ന്​ കീഴിലുള്ള മോ​േട്ടാർ സ​്​പോർട്​സ്​ കമീഷനിലും അംഗമാണ്​. സൗദിയിൽ ആദ്യമായി ഫെറാറി കാർ ഇറക്കുമതി ചെയ്​ത വനിതയും അസീലാണ്​. 

Tags:    
News Summary - aseel-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.