പിണറായിയുടെ പ്രശ്​നം ഉപദേശകർ -ആര്യാടൻ

റിയാദ്: പിണറായിക്ക് ഇതെന്ത് പറ്റിയെന്ന് ആലോചിക്കാറുണ്ടെന്നും കുറച്ചൊക്കെ നന്നാവും എന്ന പ്രതീക്ഷയാണ് തെറ്റിയതെന്നും ആര്യാടൻ മുഹമ്മദ്. റിയാദിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസിേൻറതിനെക്കാൾ വേഗത്തിലാണ് കുറഞ്ഞ മാസങ്ങൾ കൊണ്ട് തന്നെ പിണറായി സർക്കാർ മോശമായത്. ഉപദേശകർ കൂടിയതാവും കാരണം. ഉപദേശിക്കാൻ ആളുകൂടുേമ്പാൾ സ്വാഭാവികമായ ആശയക്കുഴപ്പങ്ങളുണ്ടാവും. ആകെ കൺഫ്യൂഷനിലാവും. അതാവണം പിണറായിക്ക് പറ്റിയ പിഴവ്. 1978ന് ശേഷം കൈയ്യേറിയ വസ്തുവിൽ വെച്ച കുരിശ് എടുത്തുമാറ്റുക തന്നെ വേണം. ’78 ജനുവരി ഒന്നിന് മുമ്പുള്ള കയ്യേറ്റങ്ങൾക്കെല്ലാം പട്ടയം നൽകാൻ ഒരു സർക്കാർ ഉത്തരവ് നിലവിലുണ്ട്. അതിനുശേഷമുള്ള കൈയ്യേറ്റങ്ങൾ ഒരു തരത്തിലും അംഗീകരിക്കരുത്. അവിടെ ഏത് മതത്തി​െൻറ ചിഹ്നം വെച്ചാലും അതി​െൻറ പേരിൽ കൈയ്യേറ്റം അനുവദിച്ചുകൊടുക്കാൻ പാടില്ല. അല്ലെങ്കിലും മതത്തി​െൻറ പേര് പറഞ്ഞുള്ള കൈയ്യേറ്റം ശരിയല്ല. മൂന്നാറിലെ കൈയ്യേറ്റങ്ങൾ ഒരുതരത്തിലും അംഗീകരിച്ചുകൊടുക്കാനാവാത്തതാണ്.

സർക്കാർ പദ്ധതി പ്രദേശങ്ങളിൽ പോലും കൈയ്യേറ്റമുണ്ട്. മാട്ടുപെട്ടിയിലെ വൈദ്യുതി വകുപ്പി​െൻറ പദ്ധതി സ്ഥലം കൈയ്യേറിയതായി താൻ മന്ത്രിയായിരിക്കുേമ്പാൾ കണ്ടെത്തിയിരുന്നു. നോട്ടീസ് കൊടുക്കാനൊന്നും നിന്നില്ല. താൻ തന്നെ നേരിട്ട് ചെന്ന് ഒഴിപ്പിക്കാൻ ഉത്തരവ് നൽകി. വൻതോതിൽ അന്യായപ്പെട്ട ഭൂമിയാണ് തിരിച്ചുപിടിച്ചത്. എന്നാൽ അവിടേയും ഇപ്പോൾ കൈയ്യേറ്റമുണ്ടെന്നാണ് കേട്ടത്. മൂന്നാറിലെ കൈയ്യേറ്റങ്ങൾക്കെല്ലാം പിന്നിൽ വൻകിടക്കാരാണ്. ചെറുകിടക്കാരുടെ പിന്നിലെല്ലാം അവരാണ്. പ്രകൃതിക്ക് നേരെ നടക്കുന്ന കയ്യേറ്റങ്ങൾ കേരളത്തെ നശിപ്പിക്കും. വരും തലമുറകളുടെ ജീവിതം ദുഷ്കരമാകും. ഉമ്മൻ ചാണ്ടി കെ.പി.സി.സി പ്രസിഡൻറായാൽ കോൺഗ്രസിന് ഗുണം ചെയ്യും. 90 ശതമാനം പ്രവർത്തകരും നേതാക്കളും ആഗ്രഹിക്കുന്നത് അദ്ദേഹം തന്നെ പ്രസിഡൻറാകണമെന്നാണ്. നോമിനേഷനിലൂടെ ആ സ്ഥാനത്തേക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.

എന്നാൽ സംഘടനാ തെരഞ്ഞെടുപ്പിലൂടെ എത്തുന്നതിൽ അദ്ദേഹത്തിന് എതിർപ്പുണ്ടാവില്ല. ഇനി വിസമ്മതമുണ്ടായാലും അത് സമ്മതിക്കാതിരിക്കുകയാണ് കോൺഗ്രസുകാർ ചെയ്യേണ്ടത്. വർഗീയതക്കെതിരായ വിജയമാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിലുണ്ടായത്. ബി.ജെ.പിയും ഇടതുമുന്നണിയും വർഗീയ ചേരിതിരിവിനാണ് ശ്രമിച്ചത്. അപ്പോൾ ജനവിധി അവർക്കെല്ലാം എതിരായി. ഇപ്പോഴും മതനിരപേക്ഷ മനസുകളാണ് കൂടുതൽ. ഇന്ത്യയിലൊട്ടാകെയും അത് തന്നെയാണ് സ്ഥിതി. കോൺഗ്രസും മറ്റ് മതേതര കക്ഷികളും ബിഹാർ മോഡലിൽ മഹാസഖ്യമാകണം. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ ദേശീയതലത്തിൽ നടക്കുകയാണ്. കോൺഗ്രസിനെ ഇതിന് കഴിയൂ. അല്ലാതെ ബി.ജെ.പിയെ പ്രതിരോധിക്കാൻ ദേശീയ തലത്തിൽ ഇൗ സി.പി.എമ്മിനൊന്നും ചെയ്യാനില്ല. ഇപ്പോൾ അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ 200ലേറെ എം.എൽ.എമാരാണ് കോൺഗ്രസിനുണ്ടായത്.

ഇടതുകക്ഷികൾക്ക് ഒരെണ്ണമെങ്കിലും കിട്ടിയോ? 2019ൽ കോൺഗ്രസും മറ്റ് മതേതര കക്ഷികളും ചേർന്ന മുന്നണി അധികാരത്തിൽ വരും. അക്കാര്യത്തിൽ സംശയമില്ല. മണിപ്പൂരിലും ഗോവയിലും ബി.ജെ.പി രാഷ്ട്രീയ മര്യാദ കേടാണ് കാട്ടിയതെന്നും കോൺഗ്രസിനെയാണ് ഗവർണർ ഗവൺമ​െൻറുണ്ടാക്കാൻ വിളിക്കേണ്ടിയിരുന്നതെന്നും ആര്യാടൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ഒ.െഎ.സി.സി ഭാരവാഹികളായ കുഞ്ഞി കുമ്പള, ജിഫിൻ അരീക്കോട്, റസാഖ് പൂക്കോട്ടുംപാടം, അബ്ദുല്ല വല്ലാഞ്ചിറ, ജംഷീദ് തുവൂർ എന്നിവരും പെങ്കടുത്തു.

Tags:    
News Summary - aryadan muhammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.