നിയോമിലെ തൊഴിൽമേളയിൽനിന്ന്
ജിദ്ദ: നിയോമിലെ തൊഴിൽ മേളയിൽ 20ഒാളം പ്രമുഖ പ്രാദേശിക, അന്തർദേശീയ കമ്പനികൾ. നിയോം എംപ്ലോയ്മെൻറ് പാർട്ണേഴ്സ് ഫോറത്തിെൻറ രണ്ടാമത് തൊഴിൽ മേളയിലാണ് നിരവധി തൊഴിൽ അവസരങ്ങളുമായി ഇത്രയും കമ്പനികൾ പെങ്കടുക്കുന്നത്.
നിയോമിലെ നിർമാണപ്രവൃത്തികൾ ഏറ്റെടുത്ത പ്രാദേശിക, അന്തർദേശീയ കമ്പനികളുടെ പങ്കാളിത്തത്തോടെ തബൂക്ക് സർവകലാശാലയിലാണ് രണ്ടു ദിവസം നീണ്ടുനിന്ന തൊഴിൽമേള സംഘടിപ്പിച്ചത്.
1500ലധികം തൊഴിലവസരങ്ങൾക്ക് അനുയോജ്യമായ ആളുകളെ കണ്ടെത്തുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിൽ അപേക്ഷകൾ നൽകുന്നതിനും നേരിട്ടുള്ള വ്യക്തിഗത അഭിമുഖങ്ങൾ നടത്തുന്നതിനും പുരുഷന്മാരും സ്ത്രീകളുമായ നിരവധി സ്വദേശികളാണ് മേളയിലെത്തിയത്. നിയോം, തബൂക്ക് പ്രദേശ വാസികളായ ഉദ്യോഗാർഥികൾക്കാണ് മുൻഗണന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.