മെ​സ്സി​യു​ടെ പി​റ​ന്നാ​ൾ റി​യാ​ദ്​ ടാ​ക്കീ​സ്​ പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷ​മാ​ക്കി​യ​പ്പോ​ൾ

ലയണൽ മെസ്സിയുടെ പിറന്നാൾ ആഘോഷിച്ച് റിയാദിലെ അർജന്റീന ആരാധകർ

റി​യാ​ദ്: റൊ​സാ​രി​യോ​യി​ലെ തെ​രു​വു​ക​ളി​ൽ നി​ന്ന് പ​ന്തു​രു​ട്ടി​ത്തു​ട​ങ്ങി ലോ​ക​കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടി​ട്ടും, കാ​ൽ​ക്ക​രു​ത്തി​ന് പ്രാ​യം ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് വീ​ണ്ടും തെ​ളി​യി​ക്കു​ന്ന ല​യ​ണ​ൽ മെ​സ്സി​ക്ക് 39ാം ജ​ന്മ​ദി​നം. കാ​ൽ​പ്പ​ന്ത് മാ​ന്ത്രി​ക​െൻറ ജ​ന്മ​ദി​നം ജ​ന്മ​നാ​ടാ​യ അ​ർ​ജ​ൻ​റീ​ന​യി​ലെ​യോ ക​ളി​മു​റ്റ​മാ​യ മ​യാ​മി​യി​ലെ​യോ പോ​ലെ ത​ന്നെ വ​ൻ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലും ആ​രാ​ധ​ക​ർ കൊ​ണ്ടാ​ടി​യ​ത്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് ഇ​ന്നും ഫു​ട്‌​ബാ​ൾ എ​ന്നാ​ൽ മെ​സ്സി​യാ​ണ്. അ​തേ ആ​വേ​ശം നെ​ഞ്ചി​ലേ​റ്റി​യാ​ണ് റി​യാ​ദി​ലെ അ​ർ​ജ​ൻ​റീ​ന ആ​രാ​ധ​ക​ർ പ്രി​യ​താ​ര​ത്തി​െൻറ ജ​ന്മ​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷ​മാ​ക്കി​യ​ത്. പ്രാ​യം കേ​വ​ലം അ​ക്ക​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്ന് തെ​ളി​യി​ച്ച് 39െൻ​റ നി​റ​വി​ലും അ​ർ​ജ​ൻ​റീ​ന​യു​ടെ ജ​ഴ്‌​സി​യി​ൽ മെ​സ്സി വി​സ്മ​യം തീ​ർ​ക്കു​മ്പോ​ൾ, ഈ ​ഇ​തി​ഹാ​സ​ഗാ​ഥ ഇ​നി​യും നീ​ള​ണ​മെ​ന്നാ​ണ് റി​യാ​ദി​ലെ ആ​രാ​ധ​ക​ക്കൂ​ട്ട​ത്തി​െൻറ പ്രാ​ർ​ത്ഥ​ന​യും ആ​ശം​സ​യും. ഫി​ഫ ലോ​ക​ക​പ്പി​െൻറ ആ​വേ​ശ​പ്പൂ​ര​ത്തി​ന് തു​ട​ക്ക​മാ​യ​ത് മു​ത​ൽ റി​യാ​ദി​ലെ അ​ൽ മ​ദീ​ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘റി​യാ​ദ് ടാ​ക്കീ​സ്’ ഒ​രു​ക്കി​യ ത​ത്സ​മ​യ ബി​ഗ് സ്‌​ക്രീ​ൻ പ്ര​ദ​ർ​ശ​ന വേ​ദി​യാ​യി​രു​ന്നു പി​റ​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന കേ​ന്ദ്രം. മെ​സ്സി​യു​ടെ ഫു​ട്‌​ബാ​ൾ ക​രി​യ​റി​ലെ ഇ​തി​ഹാ​സ നി​മി​ഷ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ത​യ്യാ​റാ​ക്കി​യ സ്‌​പെ​ഷ്യ​ൽ വീ​ഡി​യോ പ്ര​ദ​ർ​ശ​നം കാ​ണി​ക​ളു​ടെ ക​ണ്ണും മ​ന​സും നി​റ​യ്ക്കു​ന്ന​താ​യി​രു​ന്നു.

അ​ൽ മ​ദീ​ന റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ സ​ലിം വ​ലി​യ​പ​റ​മ്പ​ത്ത് കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​യാ​ദി​ലെ മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്കൊ​പ്പം സ്വ​ദേ​ശി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ഫു​ട്‌​ബാ​ൾ പ്രേ​മി​ക​ളാ​ണ് മ​ധു​രം പ​ങ്കു​വെ​ക്കാ​നും മെ​സ്സി​ക്ക് ജ​യ് വി​ളി​ക്കാ​നു​മാ​യി ഈ ​വേ​ദി​യി​ൽ ഒ​ത്തു​കൂ​ടി​യ​ത്. പ്ര​വാ​സ​ലോ​ക​ത്തെ ഫു​ട്‌​ബാ​ൾ ക​മ്പം വി​ളി​ച്ചോ​തി​യ പ​രി​പാ​ടി​ക​ൾ​ക്ക് ഷൈ​ജു പ​ച്ച, റാ​ഷി​ദ് ഫോ​ൺ ഹൗ​സ്, റ​ഷീ​ദ് ഉ​മ​ർ, ഷി​ജു ബ​ഷീ​ർ, നാ​ദി​ർ​ഷ, സ​ജീ​ർ സ​മ​ദ്, സ​ഹീ​ർ, മു​ത്ത​ലി​ബ്, എ​ട​വ​ണ്ണ സു​നി​ൽ ബാ​ബു, ഷൈ​ജു മ​ദീ​ന, അ​ൻ​വ​ർ യൂ​നൂ​സ്, നാ​സി​ൽ റോ​സൈ​സ്, റൗ​ഫ്, ഉ​സ്മാ​ൻ, ഇ​ബ്രാ​ഹിം, അ​ന​സ്, മു​ഹ​മ്മ​ദ് ഷാ​നു, അ​ജീ​ബ് ബ​ഷീ​ർ, നൗ​ഫ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ലെ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ലും ഫാ​ൻ​സ് കൂ​ട്ടാ​യ്മ​യു​ടെ ഈ ​ആ​വേ​ശം റി​യാ​ദി​ലെ ബി​ഗ് സ്‌​ക്രീ​ൻ വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​യി തു​ട​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Argentina fans in Riyadh celebrate Lionel Messi's birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.