യാം​ബു കെ.​എം.​സി.​സി ഓ​ഫി​സി​ലെ ബി​ഗ് സ്‌​ക്രീ​നി​ൽ ഫൈ​ന​ൽ മ​ത്സ​രം കാ​ണാ​നെ​ത്തി​യ​വ​ർ അ​ർ​ജ​ൻ​റീ​ന​യു​ടെ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്നു

ആവേശക്കൊടുമുടിയിൽ അർജന്റീന ആരാധകർ

യാംബു: ലോകകപ്പിൽ അർജന്റീനയുടെ വിജയത്തിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച ആഘോഷരാവായിരുന്നു. അർജൻറീന ഫാൻസ്‌ ആഘോഷത്തിമിർപ്പിൽ ആറാടി. പ്രവാസിമുറികളിലും വിവിധ പ്രവാസി സംഘടന ഓഫിസുകളിലും ആരവം അലയടിച്ചു.

മൂന്നര പതിറ്റാണ്ടായി നെഞ്ചിൽ തളംകെട്ടിയ ഭാരം ഇറക്കിവെച്ച് ആഘോഷിക്കുകയായിരുന്നു മലയാളികളിലെ ആരാധകരും. വിവിധ പ്രദേശങ്ങളിൽ ഒരുക്കിയ ബിഗ് സ്‌ക്രീനുകൾക്കു മുന്നിൽ കളി കാണാൻ ആയിരക്കണക്കിന് ഫുട്ബാൾപ്രേമികളാണ് തടിച്ചുകൂടിയത്.

അർജൻറീനയുടെ വിജയത്തിൽ അണപൊട്ടിയൊഴുകിയ ആഘോഷം പല രീതിയിലാണ് കാണാനായത്. മധുരം വിതരണം ചെയ്തും ഹോട്ടലുകളിൽ സൗജന്യ ഭക്ഷണം വിതരണം ചെയ്തും പ്രവാസി മലയാളികൾ സന്തോഷം പ്രകടിപ്പിച്ചു.

യാംബുവിലെ കെ.എം.സി.സി ഓഫിസ്, നവോദയ ഓഫിസ് എന്നിവിടങ്ങളിൽ ഫൈനൽ ദിവസം ബിഗ് സ്ക്രീനുകൾക്കു മുന്നിൽ ധാരാളം ആളുകൾ എത്തിയിരുന്നു. യാംബുവിലെ താജ് ഹോട്ടൽ തിങ്കളാഴ്ച രാത്രി ഫുട്ബാൾപ്രേമികൾക്ക് സൗജന്യമായി ബിരിയാണി വിതരണം ചെയ്തു.

Tags:    
News Summary - Argentina fans celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.