Posted On
date_range Updated On
date_range മലപ്പുറം സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
റിയാദ്: മലപ്പുറം സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അരീക്കോട് ഊർങ്ങാട്ടിരി കല്ലട്ടിക്കൽ സ്വദേശി കച്ചേരിപറമ്പിൽ ഷാജിയെയാണ് (40) റിയാദ് സുൽത്താനയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
പിതാവ്: അഹ്‌മദ്, മാതാവ്: നഫീസ, ഭാര്യ: ജഷീല, മക്കൾ: ഷെഹീം, ഷെഹസിൻ, ഇസ്ഹാൻ, ഫാത്തിമ ഹെൻസ, ഇനാറ ഹനിയ. മൃതദേഹം റിയാദിൽ ഖബറടക്കും.
നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.