Posted On
date_range Updated On
date_range അരീക്കോട് മുസ്ലിം സഹായസമിതി 30-ാം വാർഷികം ഇന്ന്
റിയാദ്: റിയാദ് അരീക്കോട് മുസ്ലിം സഹായസമിതിയുടെ 30 വാർഷികം വെള്ളിയാഴ്ച റിയാദ് സുലൈ റിമാസ് ഇസ്തിറാഹയിൽ നടക്കും. വിപുലമായ രീതിയിൽ നടക്കുന്ന ആഘോഷപരിപാടിയിൽ റിയാദിലെ എല്ലാ അരീക്കോട് പ്രദേശവാസികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ 30 വർഷമായി റിയാദിൽ സജീവ പ്രവർത്തനമാണ് അരീക്കോട് സഹായ സമിതി നടത്തുന്നത്. രാവിലെ ഒമ്പതിന് വിവിധ കലാപരിപാടികളോടെ ആരംഭിക്കുന്ന വാർഷിക പരിപാടി രാത്രിയോടെ അവസാനിക്കുമെന്ന് സെക്രട്ടറി എം.ടി. അബ്ദുനാസർ, പ്രസിഡന്‍റ് അബ്ദുസലാം ചോലകുണ്ടൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.