Posted On
date_range Updated On
date_range ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; അറഫ ദിനം ജൂലൈ 19 നും ബലിപെരുന്നാൾ 20 നുമെന്ന് സൗദി സുപ്രീം കോടതി
ജിദ്ദ: സൗദിയിൽ എവിടെയും വെള്ളിയാഴ്ച ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശനിയാഴ്ച ദുൽഖഅദ് 30 പൂർത്തിയാക്കി ഞായറാഴ്ചയായിരിക്കും ദുൽഹജ്ജ് മാസത്തിന് തുടക്കം കുറിക്കുക എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതനുസരിച്ച് ജൂലൈ 19നായിരിക്കും ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ ദിനം. ബലിപെരുന്നാൾ 20 നുമായിരിക്കും.
ദുല്‍ഖഅദ് 29 വെള്ളിയാഴ്ച വൈകുന്നേരം ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ നേരത്തെ തന്നെ സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ രാജ്യത്തെവിടെയും മാസപ്പിറവി ദൃശ്യമായ വിവരമില്ലാത്ത സാഹചര്യത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.