സിറിയ ഇനി അശാന്തിയുടെ ഉറവിടമാകരുത്​, സ്ഥിരത കൈവരിക്കാൻ​ പിന്തുണ -അറബ് മന്ത്രിതല യോഗം

റിയാദ്​: സിറിയ ഇനി അശാന്തിയുടെ ഉറവിടമാകാതിരിക്കാനുള്ള കരുതൽ വേണമെന്നും യു.എന്നും മറ്റ്​ രാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കണമെന്നും റിയാദിൽ അന്താരാഷ്​ട്ര പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ചേർന്ന അറബ്​ മന്ത്രിതല യോഗം. ഉപരോധങ്ങൾ തുടരുന്നത് സിറിയയുടെ പുനർനിർമാണത്തനും വികസനത്തിനും തടസ്സമാകും. അത്​ ആ ജനതയുടെ അഭിലാഷങ്ങളെ നിരാശപ്പെടുത്തും. സിറിയയുടെ സ്ഥിരത, ഐക്യം, പ്രാദേശിക അഖണ്ഡത എന്നിവ കൈവരിക്കേണ്ടതു​ണ്ട്​. പുതിയ സിറിയൻ ഭരണകൂടത്തി​െൻറ നല്ല നടപടികളെ യോഗം സ്വാഗതം ചെയ്തു.

സിറിയയിലെ സഹോദരങ്ങൾക്ക് പിന്തുണയും ഉപദേശവും നൽകിയും ചർച്ചയിലൂടെയും വെല്ലുവിളികളെ ഇല്ലായ്​മ ചെയ്യാൻ ഒരുമിച്ച്​ പ്രവർത്തിക്കണം. പശ്ചിമേഷ്യൻ മേഖലയിൽ സിറിയ സുരക്ഷയുൾപ്പടെ പലതരം ഭീഷണികളുടെ ഉറവിടമാകരുത്​​. സിറിയയുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ബഹുമാനിക്കേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. ഉപരോധം പിൻവലിക്കാൻ തയ്യാറാണെന്ന്​ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ മന്ത്രിതല യോഗം അറിയിച്ചു.

സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽശൈബാനി

സിറിയൻ രാഷ്​ട്രത്തി​ന്റെ കഴിവുകൾ കെട്ടിപ്പടുക്കുന്നതിനും സ്ഥിരതയും പുനർനിർമാണവും കൈവരിക്കുന്നതിനും സിറിയൻ അഭയാർഥികളുടെ തിരിച്ചുവരവിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്​ടിക്കുന്നതിനും മാനുഷികവും സാമ്പത്തികവുമായ പിന്തുണ വിവിധ മാർഗങ്ങളിലൂടെ തുടരേണ്ടതി​ന്റെ പ്രാധാന്യവും ​യോഗം ഊന്നിപ്പറഞ്ഞതായി സൗദി വിദേശകാര്യ മന്ത്രി അറിയിച്ചു. സർക്കാർ സ്ഥാപനങ്ങളുടെ സംരക്ഷണത്തിന്​ പുതിയ സിറിയൻ ഭരണകൂടം സ്വീകരിച്ച ക്രിയാത്മക നടപടികളുടെ പ്രാധാന്യത്തെയും അവിടുത്തെ വിവിധ പാർട്ടികളുമായി സംവാദപരമായ സമീപനം സ്വീകരിക്കുന്നതിനെയും തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള പ്രതിബദ്ധതയെയും സ്വാഗതം ചെയ്യുന്നു.

സിറിയൻ വിഷയത്തിൽ സൗദി അറേബ്യയുടെ മുൻകൈയ്യിൽ രണ്ട്​ യോഗങ്ങളാണ്​ റിയാദിൽ ഞായറാഴ്​ച നടന്നത്​. വിവിധ അറബ് രാജ്യങ്ങൾ ഉൾപ്പെട്ട സിറിയൻ ​ലെയ്​സൺ കമ്മിറ്റിയുടെതായിരുന്നു​ ആദ്യ യോഗം. ദറഇയയിലെ വയ റിയാദ്​ മാളിലെ സെൻറ്​ റീജിയസ്​ ഹോട്ടലിൽ രാവിലെ നടന്ന യോഗത്തിൽ അറബ്​ രാജ്യങ്ങളുടെയെല്ലാം വിദേശകാര്യമന്ത്രിമാർ പ​ങ്കെടുത്തു. രണ്ടാമത്തെ യോഗത്തിൽ യു.എസ് സ്​റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ്​ പ്രതിനിധി സംഘവും ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, യൂറോപ്യൻ യൂനിയൻ, തുർക്കി എന്നിവയുടെ വിദേശകാര്യ മന്ത്രിമാരും പ​െങ്കടുത്തു​.

റിയാദിൽ ചേർന്ന അറബ് മന്ത്രിതല യോഗത്തിനൊടുവിൽ വാർത്താസമ്മേളനത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ

സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ നേതൃത്വം നൽകിയ അറബ്​ മന്ത്രിതല യോഗത്തിൽ പുതിയ സിറിയൻ ഭരണകൂടത്തിലെ വിദേശകാര്യ മന്ത്രി അസദ് അൽശൈബാനിയായിരുന്നു മറ്റൊരു ശ്രദ്ധാകേന്ദ്രം. യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്​ അബ്​ദുല്ല ബിൻ സാഇദ് അൽ നഹ്​യാൻ, കുവൈത്ത് വിദേശകാര്യ മന്ത്രി അബ്​ദുല്ല അലി അൽയഹ്​യ, ലബനാനിലെ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ല ബൂ ഹബീബ്, ഈജിപ്​ഷ്യൻ​ വിദേശകാര്യ മന്ത്രി ഡോ. ബദ്​ർ അബ്​ദുൽ ആത്വി, ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ, പ്രവാസികാര്യ മന്ത്രിയുമായ ഡോ. അയ്​മൻ അൽസഫാദി, തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. ഫുവാദ് മുഹമ്മദ് ഹുസൈൻ എന്നിവരും അറബ്​ മന്ത്രിതല യോഗത്തിൽ പങ്കാളിത്തം വഹിച്ചു.

സി​റി​യ​യി​ലെ ഇ​സ്രാ​യേ​ൽ നു​ഴ​ഞ്ഞു​ക​യ​റ്റം ആ​ശ​ങ്ക​ജ​ന​കം

റി​യാ​ദ്​: സി​റി​യ​യു​മാ​യു​ള്ള ബ​ഫ​ർ സോ​ണി​ലേ​ക്കും സ​മീ​പ​ത്തു​ള്ള മൗ​ണ്ട് ഹെ​ർ​മോ​ൺ, ക്യൂ​നീ​ത്ര പ്ര​വി​ശ്യ​ക​ളി​ലേ​ക്കു​മു​ള്ള ഇ​സ്രാ​യേ​ലി​​ന്റെ നു​ഴ​ഞ്ഞു​ക​യ​റ്റം ആ​ശ​ങ്ക​ജ​ന​ക​മാ​ണെ​ന്ന്​ റി​യാ​ദി​ലെ അ​റ​ബ്, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ മ​ന്ത്രി​ത​ല യോ​ഗ​ങ്ങ​ളി​ൽ സം​ബ​ന്ധി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സി​റി​യ​യു​ടെ ഐ​ക്യം, പ​ര​മാ​ധി​കാ​രം, പ്ര​ദേ​ശി​ക സ​മ​ഗ്ര​ത എ​ന്നി​വ മാ​നി​ക്ക​പ്പെ​ട​ണം. അ​തി​നാ​ണ്​ പ്രാ​ധാ​ന്യ​മെ​ന്നും അ​വ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു.

ച​രി​ത്ര​ത്തി​ലെ ഈ ​സു​പ്ര​ധാ​ന ഘ​ട്ട​ത്തി​ൽ സി​റി​യ​ൻ ജ​ന​ത​യെ പി​ന്തു​ണ​ക്കാ​നും അ​വ​ർ​ക്ക് എ​ല്ലാ സ​ഹാ​യ​വും പി​ന്തു​ണ​യും ന​ൽ​കാ​നും അ​വി​ട​ത്തെ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും സു​ര​ക്ഷി​ത​മാ​യ ഒ​രു ഏ​കീ​കൃ​ത സ്വ​ത​ന്ത്ര അ​റ​ബ് രാ​ഷ്ട്ര​മാ​യി പു​ന​ർ​നി​ർ​മി​ക്കാ​ൻ അ​വ​രെ സ​ഹാ​യി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ളും യോ​ഗം ച​ർ​ച്ച ചെ​യ്തു. തീ​വ്ര​വാ​ദ​ത്തി​ന് ഇ​ട​മി​ല്ലാ​ത്ത, രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര ലം​ഘ​ന​മോ അ​വി​ടെ​യു​ള്ള ഏ​തെ​ങ്കി​ലും ക​ക്ഷി​യി​ൽ​നി​ന്ന് രാ​ജ്യ അ​ഖ​ണ്ഡ​ത​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​മോ ഇ​ല്ലാ​ത്ത, എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും തു​ല്യ​മാ​യ നി​ല​യി​ൽ സു​ര​ക്ഷി​ത​മാ​യ ഒ​രു ഏ​കീ​കൃ​ത, സ്വ​ത​ന്ത്ര അ​റ​ബ് രാ​ഷ്ട്ര​മാ​യി സി​റി​യ പു​ന​ർ​നി​ർ​മി​ക്ക​പ്പെ​ട​ണം.

സി​റി​യ​ൻ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക ശ​ക്തി​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന രാ​ഷ്ട്രീ​യ പ​രി​വ​ർ​ത്ത​ന പ്ര​ക്രി​യ​ക്ക്​ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യും യോ​ഗം പ്ര​ഖ്യാ​പി​ച്ചു. സി​റി​യ​ൻ ജ​ന​ത സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. സി​റി​യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ​യും പ​ര​മാ​ധി​കാ​ര​ത്തെ​യും മാ​നി​ക്കു​ന്ന വി​ധ​ത്തി​ൽ സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും പി​ന്തു​ണ​യും ഉ​പ​ദേ​ശ​വും ന​ൽ​കി​ക്കൊ​ണ്ട് വി​വി​ധ ക​ക്ഷി​ക​ൾ​ക്കി​ട​യി​ലെ വെ​ല്ലു​വി​ളി​ക​ളും ഉ​ത്ക​ണ്ഠ​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​​ന്റെ പ്രാ​ധാ​ന്യ​വും യോ​ഗം ഊ​ന്നി​പ്പ​റ​ഞ്ഞു. സി​റി​യ​യു​ടെ ഭാ​വി സി​റി​യ​ക്കാ​രു​ടേ​താ​ണെ​ന്ന് ​ക​ണ​ക്കി​ലെ​ടു​ത്ത് ആ ​ജ​ന​ത​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്നു. അ​വ​രു​ടെ ഇ​ഷ്ട​ത്തെ മാ​നി​ക്കു​ന്നു​വെ​ന്നും യോ​ഗ​ത്തി​നൊ​ടു​വി​ൽ പു​​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Arab-international meeting on Syria opens in Saudi capital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.