പ്ലസ് ടു അറബിക് പരീക്ഷയിൽ മികച്ച വിജയം നേടിയ അനുമിത്രയെ ദമ്മാം ഏറനാട് മണ്ഡലം കെ.എം.സി.സി അനുമോദിക്കുന്നു
Posted On
date_range Updated On
date_range അനുമിത്രയെ ദമ്മാം ഏറനാട് മണ്ഡലം കെ.എം.സി.സി അനുമോദിച്ചു
ദമ്മാം: ഈ വർഷത്തെ പ്ലസ് ടു അറബിക് പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ എടവണ്ണ ജാമിഅഃ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അനുമിത്രയെ ദമ്മാം ഏറനാട് മണ്ഡലം കെ.എം.സി.സി അനുമോദിച്ചു. പ്രശംസാഫലകവും കാഷ് അവാർഡും മണ്ഡലം ജനറൽ സെക്രട്ടറി സക്കീർ അകമ്പാടം കൈമാറി. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി മുനീർ, എടവണ്ണ പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി നിയാസ്, എടവണ്ണ മൂന്നാം വാർഡ് പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ, എം.എസ്.എഫ് മണ്ഡലം സെക്രട്ടറി നിഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.