നാസ് വക്കം അനു തത്തയോടൊപ്പം
അനു-നാസി ആത്മ ബന്ധത്തിന് ഒരു പതിറ്റാണ്ട്
ദമ്മാം: തനിക്ക് ചുറ്റുമുള്ള ആയിരക്കണക്കിന് സൗഹൃദക്കൂട്ടങ്ങൾക്കപ്പുറത്ത് ദമ്മാമിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കത്തിന് നെഞ്ചോരം ചേർന്നുനിൽക്കുന്ന ആത്മബന്ധമാണ് 'അനു'വുമായിട്ടുള്ളത്. ഒരു പതിറ്റാണ്ടിനു മുമ്പ് ആരംഭിച്ച ഈ ബന്ധത്തിന് ഇന്നും പത്തരമാറ്റാണ്. ഒരു നേരമെങ്കിലും ഒന്നിച്ചിരിക്കാതെ ഇരുവർക്കും ഉറക്കം വരില്ലെന്നതാണ് ഏറ്റവും പ്രിയപ്പെട്ട സത്യം.
'നാസ് വക്കം' തെൻറ മുറിയിൽ പോറ്റിവളർത്തുന്ന സുന്ദരി തത്തയാണ് 'അനു'. മലയാളം നന്നായി പറയുന്ന അനു മുറിയിൽ ഒരു പ്രാവശ്യമെങ്കിലും എത്തിയവർക്കൊക്കെ പ്രിയങ്കരിയാണ്. പത്തു വർഷങ്ങൾക്കു മുമ്പാണ് അനു നാസ് വക്കത്തിെൻറ അടുത്തേക്ക് എത്തുന്നത്. ദമ്മാമിലെ വെള്ളിയാഴ്ച ചന്തയിൽ നിന്നാണ് ഈ കുഞ്ഞു സുന്ദരിയെ നാസ് സ്വന്തമാക്കിയത്. അന്നുമുതൽ ഇന്നുവരെ നാസിെൻറ പ്രിയപ്പെട്ട കൂട്ടുകാരിയാണ് തത്ത. എല്ലാ ദിവസവും അദ്ദേഹം മുറിയിലെത്തുന്ന സമയമാകുേമ്പാഴേക്കും തെൻറ എല്ലാ കളികളും അവസാനിപ്പിച്ച് അവൾ കാത്തിരിക്കും. എത്തിയാലുടൻ പറന്ന് തോളിലിരുന്ന് ചുണ്ടത്ത് ഒരു ചുംബനം നൽകിയാണ് സ്വീകരിക്കുക. പിെന്ന ഒരു അധികാര ഭാവമാണ്.
ഭക്ഷണം കഴിക്കാൻ തുടങ്ങുേമ്പാൾ തെൻറ വിഹിതം കിട്ടാൻ അൽപം വൈകിപ്പോയാൽ ആളിെൻറ ഭാവം മാറും. അത് ഏത് വിഭവമാണങ്കിലും നാസ് തന്നെ തെൻറ മുന്നിലെത്തിക്കുന്നതുവരെ അത് സ്വയം അനൂ... അനൂവെന്ന് നീട്ടി വിളിച്ചുെകാണ്ടിരിക്കും. ഭക്ഷണം കഴിഞ്ഞും ബഹളം തുടർന്നാൽ നാസ് ചൂരൽ ൈകയിലെടുക്കും. ഇത് കാണുന്നയുടനെ ഞാനൊന്നും ചെയ്തിട്ടില്ലല്ലോ എന്ന ഭാവത്തിൽ ഒരു മൂലയിൽ ഒതുങ്ങും.
നാസിെൻറ സാമ്രാജ്യത്തിൽ നിരവധി കിളികളും കോഴിയും മുയലും കാടയും ചെടികളുമൊക്കെ ഉണ്ടെങ്കിലും അനുവിനാന് പ്രഥമ സ്ഥാനം. അവിടെയെത്തുന്നവർ ആരെങ്കിലും നാസിനോട് കയർത്ത് സംസാരിക്കുന്നത് കണ്ടാൽ അനുവിെൻറ ഭാവം മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.