ആ​ൻ ഹ്ര​സ്വ​ചി​ത്ര​ത്തി​ൽ മു​ഖ്യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച അ​ങ്കി​ത വി​നോ​ദി​ന്​ സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ ആ​ശം​സാ​ഫ​ല​കം ന​ൽ​കു​ന്നു. സം​വി​ധാ​യ​ക​ൻ ഷാ​മി​ൽ ആ​നി​ക്കാ​ട്​ സ​മീ​പം

'ആ​ൻ' ഹ്ര​സ്വ​ചി​ത്രം റി​ലീ​സ്​ ചെ​യ്​​തു

ദ​മ്മാം: എ​ൽ.​ഒ.​ഇ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ ഷാ​മി​ൽ ആ​നി​ക്കാ​ട്ടി​ൽ സം​വി​ധാ​നം ചെ​യ്​​ത ര​ണ്ടാ​മ​ത്തെ ഹ്ര​സ്വ​ചി​ത്രം റി​ലീ​സ് ചെ​യ്‌​തു.കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ജു​ബൈ​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ ചി​ത്ര​ത്തി​െൻറ ഒൗ​ദ്യോ​ഗി​ക പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

സം​വി​ധാ​യ​ക​ൻ ഷാ​മി​ൽ ആ​നി​ക്കാ​ട്​ ചി​ത്ര​ത്തി​െ​ല അ​ണി​യ​റ ശി​ൽ​പി​ക​ളെ സ​ദ​സ്സി​ന്​ പ​രി​ച​യ​പ്പെ​ടു​ത്തി. ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച എ​ല്ലാ​വ​ർ​ക്കും ആ​ശം​സാ​ഫ​ല​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. സ​തീ​ഷ്​ കു​മാ​ർ, ന​വ്യ വി​നോ​ദ്, ജ​യ​ൻ ത​ച്ച​ൻ​പാ​റ, അ​ബി​ൻ ടി. ​ജോ​സ​ഫ്, ഹി​ജ്​​ലാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച അ​ങ്കി​ത വി​നോ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ കേ​ക്ക്​ മു​റി​ച്ച്​ സ​ന്തോ​ഷം പ​ങ്കി​ട്ടു. 

Tags:    
News Summary - Ann released a short selfie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.