??????

യാത്രാ നിരോധനത്തിനിടയിലും അനീഷി​ന്‍റെ മൃതദേഹം നാട്ടിലേക്ക്

റിയാദ്: കോവിഡ് 19 ഭീഷണിയുടെ നിഴലിൽ മുഴുവൻ അന്താരാഷ്​ട്ര വിമാന സർവിസുകളും റദ്ദായ ഘട്ടത്തിലും ജനിച്ച നാട്ടിൽ മണ ്ണോട്​ ചേരാൻ അനീഷി​​െൻറ ചേതനയറ്റ ശരീരത്തിന്​ വഴിയൊരുങ്ങി. സൗദിയിൽ നിന്ന്​ യാത്രാവിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ചില സുമനസുകളുടെ കാരുണ്യം കൊണ്ടാണ് തൃശൂർ ചേലക്കര കിള്ളിമംഗലം പുലാശ്ശേരി സ്വദേശി അനീഷി​​െൻറ (34) മൃതദേഹം കാർഗോ വിമാനത്തിൽ നാട്ടിലെത്തിക്കാൻ നടപടിക്രമങ്ങളെല്ലാം പൂർത്തിയായത്​.

തിങ്കളാഴ്​ച രാവിലെ റിയാദിൽ നിന്ന്​ എമിറേറ്റ്​സ്​ എയർലൈൻസി​​െൻറ കാർഗോ വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം ചൊവ്വാഴ്​ച വൈകീട്ട്​ 6.30ന്​ കൊച്ചി വിമാനത്താവളത്തിലെത്തും. കഴിഞ്ഞ മാസം 15ന്​ സൗദി അറേബ്യ അന്താരാഷ്​ട്ര വിമാന സർവിസ്​ നിർത്തിവെച്ച ശേഷം ആദ്യമായാണ് റിയാദിൽ നിന്ന്​​ ഒരു മൃതദേഹം കേരളത്തിലേക്ക്​ പോകുന്നത്​. അതും കാർഗോ വിമാനത്തിൽ. മാർച്ച്​ 22ന്​ റിയാദ്​ ശുമൈസിയിലെ താമസസ്ഥലത്ത്​ ഹൃദയാഘാതം മൂലാണ്​ അനീഷ്​ മരിച്ചത്​. റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. രാത്രിയിൽ മുറിയിൽ കസേരയിൽ ചായ കുടിച്ചുകൊണ്ടിരിക്കു​േമ്പാഴാണ്​ ഹൃദയസ്​തംഭനമുണ്ടായി മരണം സംഭവിച്ചത്​.

ഇതറിയാതെ, ഒപ്പം താമസിക്കുന്ന സുഹൃത്തുക്കൾ ഭക്ഷണം കഴിക്കാൻ വേണ്ടി വന്നുവിളിച്ചപ്പോഴാണ്​ ഇരുന്ന ഇരുപ്പിൽ തന്നെ മരിച്ചനിലയിൽ കണ്ടത്​. അഞ്ചുവർഷമായി റിയാദിലുള്ള അനീഷ്​ സുഹൃത്തുക്കളോടൊപ്പം ശുമൈസിയിലാണ്​ താമസിച്ചിരുന്നത്​. രാധാകൃഷ്ണൻ, പുഷ്പ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. ഭാര്യ: രേഖ. മൂന്ന്​ വയസായ ഒരു ആൺകുട്ടിയുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ടവ​​െൻറ ഉയിരറ്റ ശരീരമെങ്കിലും ഒരുനോക്ക്​ കാണാൻ കാത്തിരുന്ന വീട്ടുകാരുടെ അവസ്ഥ മനസിലാക്കിയ സാമൂഹികപ്രവർത്തകർ ഇടപെട്ട്​ എമിറേറ്റ്സ് വിമാനത്തി​​െൻറ കാർഗോ വിഭാഗത്തെ സമീപിക്കുകയും റിയാദിലെ ഇല ഫ്രൈറ്റ്​ ഫോർവേഡിങ്​ ഗ്രൂപ്പ് പ്രതിനിധി സയ്യദ് ഗോസി​​െൻറ ശ്രമഫലമായി വിമാന കമ്പനിയുടെ അനുമതി വാങ്ങുകയുമായിരുന്നു. സൗദി അറേബ്യയിലെയും ഇന്ത്യയിലെയും വിമാനത്താവളങ്ങളിൽ നിന്ന് ഇതിനുള്ള പ്രതേക അനുമതി ലഭിച്ചു.

ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എംബാം ചെയ്​ത്​ ഞായറാഴ്​ച സാമൂഹിക പ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങും. ശിഹാബ് കൊട്ടുകാട്, സിദ്ദിഖ് തൂവൂർ, ഡൊമിനിക്, അജീഷ്, ഷിജോയ്, ശശിധരൻ തുടങ്ങിയവർ മൃതദേഹം അയക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്നു.

Tags:    
News Summary - Aneesh obit-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.