ജിദ്ദ: മലപ്പുറം ജില്ലയിലെ പ്രമുഖ പാലിയേറ്റിവ് കേന്ദ്രമായ ആനക്കയം പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി വാർഷിക സംഗമം സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.ഇന്ന് (വെള്ളി) വൈകീട്ട് ശറഫിയ സഫയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജിദ്ദയിലെ സാമൂഹിക സാംസ്കാരിക മേഖലയിലുള്ള പ്രമുഖർ പങ്കെടുക്കും.
ആനക്കയം പഞ്ചായത്തിൽ വിവിധ രോഗങ്ങൾകൊണ്ട് അവശതയനുഭവിക്കുന്നവരും കിടപ്പിലായവരുമായ 300ൽപരം രോഗികൾക്ക് 11 വർഷമായി സാന്ത്വനവും പരിചരണവും നൽകി ആതുരമേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘമാണ് ആനക്കയം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ. വാർഷിക സംഗമത്തിലേക്ക് ആനക്കയം പഞ്ചായത്തിലെ മുഴുവൻ പ്രവാസി സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.