Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശിയായ ഉംറ തീർത്ഥാടകൻ മടക്കയാത്രയിൽ ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു
ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി നാട്ടിലേക്കുള്ള മടക്കയാത്രയിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ വെച്ച് മരിച്ചു. ചേർത്തലക്കടുത്ത് പട്ടണക്കാട് സമീർ മൻസിലിൽ താമസിക്കുന്ന ഹസൻ ബീരാൻ (72) ആണ് മരിച്ചത്.
ഭാര്യ: മർഹൂർ ജമീല, മക്കൾ: ഷമീർ യു.എ.ഇ), ഷെറീന, ഷെറീജ. മരുമക്കൾ: സുധീർ (അൽ ബഹ), അനസ്, സുറുമി. വിവരമറിഞ്ഞു അൽബഹയിൽ ജോലി ചെയ്യുന്ന മരുമകൻ സുധീർ ജിദ്ദയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.