Posted On
date_range Updated On
date_range ന്യുമോണിയ ബാധിച്ച് ഉംറ തീർത്ഥാടക മദീനയിൽ നിര്യാതയായി
മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ മലപ്പുറം മേലാറ്റൂർ മൂനാടി സ്വദേശിനി ബീക്കുട്ടി (65) മദീനയിൽ നിര്യാതയായി. മക്കയിലെത്തി ഉംറ നിർവഹിച്ചു മദീന സന്ദർശനം നടത്തുന്നതിനിടെ ന്യുമോണിയ ബാധിച്ച് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഭർത്താവ്: വാക്കതൊടി ഹംസ, മക്കൾ: സാനിർ ബാബു, മൊയ്തീൻ, ആയിഷ, റംലത്ത്, സൽമത്ത്, നുസ്രത്ത്, മരുമക്കൾ: ഹംസ, അബു താഹിർ, അസ്മാബി, ആബിദ, അബ്ദുള്ള, അനസ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ ഖബറടക്കി. നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.