റുക്​സാന ഇർഷാദ്

രണ്ടു തെരഞ്ഞെടുപ്പിൽ പോരാടിയ ഒാർമകളിലൊരു പ്രവാസി വീട്ടമ്മ

റിയാദ്: നാട്ടിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കൊടുമ്പിരി കൊള്ളുമ്പോൾ റിയാദിലിരുന്നു ഒരു പ്രവാസി വീട്ടമ്മ മുമ്പ്​ രണ്ടു തെര​ഞ്ഞെടുപ്പുകളിൽ ​നടത്തിയ പോരാട്ടത്തി​െൻറ ചൂടേറിയ ഒാർമകൾ അയവിറക്കുന്നു. മലപ്പുറം ആലങ്കോട് സ്വദേശി റുക്‌സാന ഇർഷാദാണ് തുടർച്ചയായി രണ്ടു​ തവണ പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്​.

ആലങ്കോട് പഞ്ചായത്തിൽ 2010ലെ തെരഞ്ഞെടുപ്പിൽ 16ാം വാർഡിലെ ജനകീയ വികസന മുന്നണി സ്ഥാനാർഥിയായാണ്​ മത്സര ​േഗാദയിലേക്കുള്ള രംഗപ്രവേശം. കണ്ണട ചിഹ്നത്തിലായിരുന്നു പോരാട്ടം. 2015ൽ അതേ പഞ്ചായത്തിലെ എട്ടാം വാർഡിൽ വെൽഫെയർ പാർട്ടിയുടെ സ്ഥാനാർഥിയായി ഗ്യാസ് സിലിണ്ടർ ചിഹ്നത്തിലും മത്സരിച്ചു. നാട്ടിലുണ്ടായിരുന്നെങ്കിൽ ഇത്തവണയും മത്സരരംഗത്ത് ഉണ്ടാകുമായിരുന്നെന്നു റുക്‌സാന പറയുന്നു. വിജയ പരാജയങ്ങൾക്കപ്പുറം തെരഞ്ഞെടുപ്പിലെ മത്സരംതന്നെ ഒരാ​േവശമാണെന്നും സമ്മതിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷമായി റിയാദിലുള്ള റുക്സന നിലവിലെ സ്ഥാനാർഥിക്ക് വാർഡിൽ ശ്രദ്ധിക്കേണ്ട തെരഞ്ഞെടുപ്പ് നീക്കങ്ങൾ ഫോണിലൂടെ നിർദേശിക്കുന്നുണ്ട്.

രണ്ടുതവണയും വാർഡിൽ എതിരാളിയുമായി ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിഞ്ഞെന്നും ഒരുവേള വിജയംതന്നെ ഉറപ്പാക്കുന്ന അവസ്ഥയിലേക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നേറിയെന്നും റുക്‌സാന ചെറുപുഞ്ചിരിയോടെ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലായിരുന്നെങ്കിൽ നാട്ടിൽപോയി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശക്തി പകരുമായിരുന്നെന്നും ഈ മുൻ സ്ഥാനാർഥി വ്യക്തമാക്കുന്നു. റിയാദിലെ അൽനസ്‌റിൻ കമ്പനിയിലെ എൻജിനീയറിങ്​ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഇർഷാദാണ് ഭർത്താവ്. നാലു മക്കളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.