മലപ്പുറം സ്വദേശി എട്ട് വയസുകാരി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മലപ്പുറം സ്വദേശിയായ എട്ട് വയസുകാരി ജിദ്ദയിൽ മരിച്ചു. കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങൽ യൂനുസ് അലി, നിഷ്‌മ ദമ്പതികളുടെ മൂത്ത മകൾ റിസ ഖദീജയാണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് പനിയും തലവേദനയും ഛർദ്ദിയുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിലായ കുട്ടിക്ക് മസ്തിഷ്ക്കാഘാതം സംഭവിച്ചതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ളുഹ്ർ നമസ്കാരാനന്തരം ജിദ്ദ ഫൈസലിയ്യ മഖ്ബറയിൽ ഖബറടക്കുമെന്ന് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് അറിയിച്ചു.

Tags:    
News Summary - An eight-year-old girl from Malappuram died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.