ജിദ്ദ: സൗദി രാജാവിെൻറ പൊതു മാപ്പ് പരമാവധി ഇന്ത്യക്കാർക്ക് പ്രയോജനപ്പെടുത്താൻ വേണ്ട സൗകര്യങ്ങളൊരുക്കുമെന്ന് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ സന്നദ്ധസംഘടനകളുടെയും വളണ്ടിയർമാരുടെയും യോഗം ഇന്ന് രാവിലെ പത്ത് മണിക്ക് കോൺസുലേറ്റിൽ വിളിച്ചു ചേർത്തിട്ടുണ്ട്.
മാർച്ച് 29 മുതൽ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് സൗദിയിലെ നഗരങ്ങളിലും ഉൾപ്രദേശങ്ങളിലുമുള്ള പരമാവധി ഇന്ത്യക്കാർക്ക് പ്രയോജനപ്പെടുത്താൻ കോൺസുലേറ്റ് സജ്ജമാണെന്നും കമ്മ്യൂണിറ്റി സംഘടനകളുമായി സഹകരിച്ച് സൗകര്യങ്ങളൊരുക്കുമെന്നും കോൺസൽ ജനറൽ പറഞ്ഞു.
ഇത്തവണത്തെ പൊതുമാപ്പ് കൂടുതൽ പേർ പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും സഹായ സഹകരണങ്ങളും കോൺസുലേറ്റിൽ ലഭ്യമാക്കും.
സൗദി അധികൃതരിൽ നിന്നും ഒൗദ്യോഗികമായി നിർദേശങ്ങൾ വരുന്നതിനനുസരിച്ച് പരമാവധി ഇന്ത്യക്കാർക്ക് പ്രയോജനം ലഭിക്കാനുതകുന്ന സജ്ജീകരണങ്ങൾ കോൺസുലേറ്റിൽ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദ ഇലാഫ് ഹോട്ടലിൽ വാർത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.