നിർമാതാവ് ജേക്കബ് ഉതുപ്പ്, പ്രവാസി വ്യവസായി മുരളി ഊട്ടുകളത്തിന് സീഡി കൈമാറി ‘അമ്മു’ ഹ്രസ്വ ചിത്രത്തിെൻറ പ്രകാശനം നിർവഹിക്കുന്നു
ജുബൈൽ: പ്രവാസി മലയാളി കൂട്ടായ്മയുടെ കരുത്തിൽ ഒരുങ്ങിയ ‘അമ്മു’ എന്ന ഹ്രസ്വചിത്രത്തിെൻറ പ്രീമിയർ ഷോ ദമ്മാമിലും ജുബൈലിലും വിജയകരമായി നടന്നു. അമ്മയോടൊപ്പം പ്രവാസ ലോകത്തേക്ക് എത്തിച്ചേരുന്ന, സംസാരശേഷിയില്ലാത്ത ഒരു പെൺകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക മുഹൂർത്തങ്ങളെ അതീവ സൂക്ഷ്മതയോടെ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. ദമ്മാമിൽ നടന്ന ചടങ്ങിൽ നിർമാതാവ് ജേക്കബ് ഉതുപ്പ്, പ്രവാസി വ്യവസായി മുരളി ഊട്ടുകളത്തിന് സിഡി കൈമാറി ചിത്രത്തിെൻറ പ്രകാശനം നിർവഹിച്ചു. ദമ്മാമിൽ യാസർ അറഫാത്തും ജുബൈലിൽ നിഖിൽ മുരളീധരനും അവതാരകരായി പരിപാടികൾ നിയന്ത്രിച്ചു.
ദമ്മാമിലെ പ്രീമിയർ ഷോയോടനുബന്ധിച്ച് ഫ്ലവേഴ്സ് ടോപ് സിംഗർ മത്സരാർഥി ഗൗരി നന്ദയെയും, പത്താം ക്ലാസിൽ മികച്ച വിജയം നേടിയ ധ്യാൻ ഹരികുമാറിനെയും പ്രവാസി കലാകാരന്മാരുടെ കൂട്ടായ്മയായ ‘പ്രാഞ്ചിയേട്ടന്മാർ’ ആദരിച്ചു. ഗായകനായ ജസീർ കണ്ണൂരാണ് ചിത്രത്തിെൻറ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അദ്ദേഹം ഒരുക്കുന്ന മൂന്നാമത്തെ ഹ്രസ്വചിത്രമാണ് ‘അമ്മു’. ജാസ് സ്റ്റുഡിയോ ക്രിയേഷൻസിെൻറ ബാനറിൽ നിർമിച്ച ഈ ചിത്രത്തിെൻറ എഡിറ്റിങ്ങും ഡബ്ബിങ്ങും റാസ് തനൂറയിലെ ജാസ് സ്റ്റുഡിയോയിലാണ് പൂർത്തിയാക്കിയത്. സച്ചിൻ ജേക്കബ്, സഹീർഷ കൊല്ലം, നീതു ശ്രീവത്സൻ, ധൻവി ഹരികുമാർ, ഗായത്രി ഹരീഷ്, അഫ്സൽ റോനു, നൗഷാദ് മുത്തലീഫ്, ഹുസൈൻ ചമ്പോളിൽ, ഷാക്കിറ ഹുസൈൻ, അദ്വിക്, നൈവേദ് ശ്രീവത്സൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജസീർ കണ്ണൂരും നിഖിൽ മുരളീധരനും ചേർന്ന് കാമറ ചലിപ്പിച്ച ചിത്രത്തിെൻറ സംഗീതവും ജസീർ കണ്ണൂർ തന്നെയാണ് ഒരുക്കിയത്. നിശാന്ത് കൊടമനയും ജസീർ കണ്ണൂരും രചിച്ച ഗാനങ്ങൾ സന്തു സന്തോഷ്, മീനു അനൂപ്, ജസീർ കണ്ണൂർ എന്നിവർ ആലപിച്ചു. ആസിം സലീമും സജിത്ത് ശങ്കറുമാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. വിനോദ് കെ. കുഞ്ഞ് കലാസംവിധാനവും, സൗമ്യ ഹരികുമാർ മേക്കപ്പും നിർവഹിച്ച ‘അമ്മു’ ഉടൻ തന്നെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്കെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.