ജിദ്ദ: ഇസ്ലാമിെൻറ യഥാർഥ സന്ദേശം കൈമാറാൻ അമേരിക്കക്കും മുസ്ലിം ലോകത്തിനുമിടയിൽ ആശയ വിനിമയം അനിവാര്യമാണ് എന്ന് ന്യൂയോർക്കിൽ നടന്ന മുസ്ലിം വേൾഡ് ലീഗ് സമ്മേളനം അഭിപ്രായപ്പെട്ടു. രണ്ടു ദിവസത്തെ സമ്മേളനത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ 450 ലധികം പേർ പെങ്കടുത്തു.
ലോക ഇസ്ലാമിക സ്ഥാപന പ്രധിനിധികൾ, രാഷ്ട്രീയ സാമൂഹ്യ, മത നേതാക്കൾ, വിദ്യാഭ്യാസ വിചക്ഷണർ, ഗവേഷകർ, ചിന്തകന്മാർ, പണ്ഡിതന്മാർ തുടങ്ങിയവർ സമ്മേളനത്തിൽ പെങ്കടുത്തവരിലുൾപ്പെടും. അമേരിക്കയിൽ ഇങ്ങനെയൊരു സമ്മേളനം സംഘടിപ്പിച്ചതിൽ വിവിധ സെഷനുകളിൽ സംബന്ധിച്ചവർ മുസ്ലിം വേൾഡ് ലീഗിനെ പ്രശംസിച്ചു. തീവ്രവാദവും ഭീകരതയും നിർമാർജനം ചെയ്യാൻ അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിെൻറ സന്ദർശന വേളയിൽ റിയാദിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്ത ‘തീവ്രവാദ നിർമാർജ്ജന കേന്ദ്ര’ ത്തിന് സമ്മേളനത്തിൽ പെങ്കടുത്തവർ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.
തീവ്രവാദ നിർമാർജ്ജന കേന്ദ്രവും അതിലെ നൂതനമായ സാേങ്കതിക സംവിധാനങ്ങളും സമ്മേളനത്തിൽ ചർച്ചയായി.
ഇസ്ലാം കാരുണ്യത്തിെൻറ മതമാണ്. മനുഷ്യന് സൗഭാഗ്യം നൽകുന്ന, പ്രതീക്ഷകൾ സഫലമാക്കുന്ന, പ്രശ്നങ്ങൾ പരിഹരിക്കുന്ന, മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന മതമാണ്. ഇസ്ലാമിെൻറ യഥാർഥ സന്ദേശം കൈമാറാൻ അമേരിക്കക്കും മുസ്ലിം ലോകത്തിനുമിടയിൽ ആശയ വിനിമയം അനിവാര്യമാണ്. യഥാർഥ സന്ദേശത്തെ അടർത്തിയെടുത്ത് വികൃതമാക്കാൻ ശ്രമിക്കുന്ന ഇൗ കാലഘട്ടത്തിൽ വിശേഷിച്ചും.
തെറ്റായ ചിന്താഗതികളിൽ നിന്നും വെറുപ്പും വിേദ്വഷവും അകൽച്ചയുമുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നുമെല്ലാം അകന്ന് വിവിധ സമൂഹങ്ങൾക്കിടയിൽ നേരിട്ടുള്ള ആശയവിനിമയവും സംവാദങ്ങളും ഉണ്ടാകേണ്ടതുണ്ട്. ഭാവി നിലനിൽപിനും സംസ്കാരത്തിനും മൂല്യങ്ങൾക്കും ഭീഷണിയാകുന്ന വെല്ലുവിളികളാണ് ഇന്ന് മനുഷ്യസമൂഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഇൗ വെല്ലുവിളികളെ നേരിടാൻ മത രാഷ്ട്രീയ നേതാക്കൾക്കിടയിൽ നല്ല സഹകരണമുണ്ടാകേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
ഇസ്ലാമിക സംസ്കാരത്തിനും അമേരിക്കൻ സംസ്കാരത്തിനും ഗുണപരമായ ആശയവിനിമയം യാഥാർഥ്യമാക്കുന്ന പദ്ധതികൾ നടപ്പിലാക്കണമെന്ന് മുസ്ലിം വേൾഡ് ലീഗിനോട് സമ്മേളനത്തിൽ പെങ്കടുത്തവർ ആവശ്യപ്പെട്ടു.അമേരിക്കയിലെ യൂനിവേഴ്സിറ്റികളും സംഘടനകളും സൊസൈറ്റികളുമായി സഹകരണമുണ്ടാക്കണം. പൊതുതാൽപര്യത്തിനുതകുന്ന വിധത്തിൽ സംവാദത്തെ വികസിപ്പിക്കണം. ആധുനിക സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു. ജനങ്ങൾക്കിടയിൽ സാംസ്കാരിക ആശയവിനിമയ സം്സ്കാരം ഉണ്ടാകേണ്ടതിെൻറ പ്രാധാന്യവും ആവശ്യകതയും വിശദമായി ചർച്ച ചെയ്താണ് സമ്മേളനം അവസാനിച്ചത്.
ആളുകൾക്കിടയിൽ വിനയവും സമത്വവും പ്രചരിപ്പിക്കുക, വികസന കാര്യങ്ങളിൽ േപ്രാത്സാഹനവും സഹകരണവുമുണ്ടാക്കുക, പിഴച്ചതും തീവ്രവുമായ ചിന്താഗതികളിൽ നിന്ന് യുവാക്കളെ സംരക്ഷിക്കുകയും അവർക്ക് നിർഭയവും ശോഭനവുമായ നല്ല ചുറ്റുപാടുകൾ ഒരുക്കുക, മറ്റ് സംസ്കാരങ്ങളുമായുള്ള ബന്ധങ്ങൾ ഉൗട്ടി ഉറപ്പിക്കുക, അമേരിക്കയിലെ ഇസ്ലാമിക സംഘടനകളുമായും ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ സമ്മേളനത്തിലുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.