സൗദി യുദ്ധം ആഗ്രഹിക്കുന്നില്ല; അനിവാര്യഘട്ടത്തിൽ തിരിച്ചടിക്കും -അമീർ മുഹമ്മദ്​ ബിൻ സൽമാൻ

റിയാദ്: മേഖലയിൽ യുദ്ധമുണ്ടാവാൻ സൗദി ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, അനിവാര്യഘട്ടത്തിൽ സൗദി ശക്തമായി തിരിച് ചടിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. അറബ് മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദ േഹം നിലപാട് വ്യക്തമാക്കിയത്. ഒമാൻ കടലിൽ രണ്ട്​ കപ്പലുകൾക്കുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പരാമർശിക്കവേ അ ന്താരാഷ്​ട്ര സമൂഹം ഇറാനുമേൽ കൂടുതൽ സമ്മർദം ചെലുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ശത്രുതാനിലപാട് വെടിഞ്ഞ്​ സ്വാഭാവിക ബന്ധത്തിലേക്ക് ഇറാൻ തിരിച്ചുവരണം. ഇറാൻ പിന്തുണയോടെ എണ്ണക്കപ്പലുകൾ, അബ്ഹ വിമാനത്താവളം എന്നിവയെ ലക്ഷ്യമാക്കുന്ന ആക്രമണങ്ങൾ സൗദിയെ മാത്രമല്ല, അന്താരാഷ്​ട്ര സുരക്ഷയെയാണ് ഭീഷണിപ്പെടുത്തുന്നത്. ആണവ കരാറിലൂടെ നേടിയ സാമ്പത്തിക നേട്ടം മേഖലയിൽ പ്രശ്‌നവും നശീകരണവും വിതക്കാനാണ് ഇറാൻ ഉപയോഗപ്പെടുത്തുന്നത്. സൗദി, മേഖലയിൽ സമാധാനം കൊതിക്കുന്ന രാജ്യമാണ്. എന്നാൽ, ജപ്പാൻ പ്രധാനമന്ത്രി ഇറാനിലുള്ള സമയത്താണ് അദ്ദേഹത്തി​​െൻറ ദൗത്യത്തിന് പ്രശ്നം സൃഷ്‌ടിക്കുന്ന തരത്തിൽ രണ്ട്​ കപ്പലുകൾക്കുനേരെ ആക്രമണമുണ്ടായത്. ഇതിലൊന്ന് ജാപ്പനീസ്​ കപ്പലായിരുന്നു.

യമൻ പ്രശ്‌നം രാഷ്​ട്രീയമായി പരിഹരിക്കണമെന്നതാണ് സൗദിയുടെ നിലപാട്. മേഖലയിൽനിന്ന് വിദേശ സായുധപോരാളികളെ തുരത്തി യമനിൽ സമാധാനവും സുഭിക്ഷതയും കൊണ്ടുവരണമെന്നും സൗദി ആഗ്രഹിക്കുന്നു. സുഡാനിൽ സുസ്ഥിര സർക്കാർ നിലവിൽ വരണമെന്നതും സുഡാൻ സഹോദരങ്ങൾക്ക് ക്ഷേമം നിലനിൽക്കണമെന്നതും സൗദിയുടെ ആഗ്രഹമാണ്. സിറിയയിൽ ഐ.എസ് പരാജയപ്പെട്ട സാഹചര്യത്തിൽ ഇറാൻ സ്വാധീനമുള്ള തീവ്രവാദ ശക്തികൾ തിരിച്ചുവരരുതെന്നാണ് സൗദിയുടെ താൽപര്യം. ഖശോഖി വിഷയം വേദനിപ്പിക്കുന്നതായിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് നീതി നടപ്പാക്കും. എന്നാൽ, വിഷയത്തിൽ രാഷ്​ട്രീയ മുതലെടുപ്പിന് ആരെയും അനുവദിക്കില്ലെന്നും കിരീടാവകാശി പറഞ്ഞു.


Tags:    
News Summary - ameer mohammed bin salman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.