അമീർ ഖാലിദി​െൻറ നേതൃ​ത്വത്തിൽ കഅ്​ബ കഴുകി

മക്ക: കഅ്​ബ കഴുകി. ചൊവ്വാഴ്​ച രാവിലെയാണ്​ സൽമാൻ രാജാവിന്​ വേണ്ടി മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസലി​​​​െൻറ മേൽനോട്ടത്തിൽ​ കഅ്​ബ കഴുകൽ ചടങ്ങ്​ നടന്നത്​. പനനീർ​ എണ്ണ സംസമിൽ കലർത്തിയ മിശ്രിതത്തിലിട്ട്​ നനച്ച തുണി ഉപയോഗിച്ചാണ്​ കഅ്​ബയുടെ അകവും ചുമരുകളും കഴുകിയത്​. മസ്​ജിദുൽ ഹറാമിലെത്തിയ മക്ക ഗവർണറെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുസൈദസ്​, ഹറം സുരക്ഷ സേന മേധാവി കേണൽ അബ്​ദുല്ല അൽഉസൈമി എന്നിവർ ചേർന്നു സ്വീകരിച്ചു. ഇരുഹറം കാര്യാലയ മേധാവിക്ക്​ പുറമെ ഹജ്ജ്​, ഉംറ കാര്യ മന്ത്രി ഡോ. മുഹമ്മദ്​ സ്വാലിഹ്​ ബൻതൻ, മന്ത്രിമാർ, പണ്​ഡിതർ, കഅ്​ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ, നയതന്ത്ര ​ഉദ്യോഗസ്​ഥർ എന്നിവർ ചടങ്ങിൽ പ​െങ്കടുത്തു.

Tags:    
News Summary - ameer khalid-saudi- saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.