അൽമുന സ്കൂൾ റിപ്പബ്ലിക്ദിനാഘോഷ പരിപാടിയിൽ കിഴക്കൻ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹുസൈൻ അൽ മഖ്ബൂൽ സംസാരിക്കുന്നു
ദമ്മാം: അൽമുന ഇൻറർനാഷനൽ സ്കൂളിൽ ഇന്ത്യയുടെ 74ാം റിപ്പബ്ലിക്ദിനം ആഘോഷിച്ചു. രാവിലെ പ്രിൻസിപ്പൽ മമ്മു മാസ്റ്റർ പതാക ഉയർത്തി. കിഴക്കൻ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹുസൈൻ അൽ മഖ്ബൂൽ മുഖ്യാതിഥിയായി പങ്കെടുത്തു. മാനേജിങ് ഡയറക്ടർ ടി.പി. മുഹമ്മദ്, മാനേജർ നാസർ അൽസഹ്റാനി, വൈസ് പ്രിൻസിപ്പൽ കാദർ മാസ്റ്റർ, ഹെഡ് മാസ്റ്റർ പ്രദീപ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഇന്ത്യയുടെ ഭരണഘടന സംവിധാനവും വിദ്യാഭ്യാസ പുരോഗതിയും ലോകത്തിനുതന്നെ മാതൃകയാണെന്ന് ഹുസൈൻ അൽ മഖ്ബൂൽ ആശംസസന്ദേശത്തിൽ പറഞ്ഞു.
സൗദിയിലെ ഇന്ത്യൻ വിദ്യാർഥികൾക്കും ഇന്ത്യൻ സമൂഹത്തിനും അദ്ദേഹം റിപ്പബ്ലിക്ദിനാശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.