Posted On
date_range Updated On
date_range അൽ ഖസീം പ്രവാസി സംഘം ഉനൈസ ഏരിയ കമ്മിറ്റി ഭാരവാഹികൾ
ബുറൈദ: അൽ ഖസീം പ്രവാസി സംഘം ഉനൈസ ഏരിയ കമ്മിറ്റി നിലവിൽവന്നു. സമ്മേളനത്തിൽ ശിവൻകുട ്ടി അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് സി.സി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി ഷാജി വയനാട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഉണ്ണി കണിയാപുരം, റഷീദ് മൊയ്ദീൻ, മനാഫ് ചെറുവട്ടൂർ, നിഷാദ് പാലക്കാട്, പ്രമോദ് കോഴിക്കോട്, മുൻ ഭാരവാഹികളായ ഡോ. ലൈജു, പ്രദീപ്, ബാബു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പ്രദീപ് (പ്രസി), ഷെരീഫ് ഒറ്റപ്പാലം (സെക്ര), അജികുമാർ മണിയാർ (ട്രഷ), ബാബു കിളിമാനൂർ (വൈ. പ്രസി), ശ്രീജിത്ത് ഇടത്താടൻ (ജോ. സെക്ര), അഫ്സൽ (ജീവകാരുണ്യവിഭാഗം), ശിവൻകുട്ടി (ജോ. ട്രഷ), ഡോ. ലൈജു (ജീവകാരുണ്യം). മിദ്നബ്, ഉനൈസ ടൗൺ, ഉനൈസ സനയ്യ തുടങ്ങിയ യൂനിറ്റുകളിലെ ഭാരവാഹികൾ പങ്കെടുത്തു. സമ്മേളനത്തിൽ ഷെരീഫ് ഒറ്റപ്പാലം സ്വാഗതവും അഫ്സൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.