പെ​രു​വ​ള്ളൂ​രി​ൽ പ​ണി​യു​ന്ന ഷെ​യ്ഡ് പൂ​ക്കോ​യ ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെ​ന്റ​റി​നു​ള്ള ധ​ന​സ​ഹാ​യം അ​ൽ​ഖ​ർ​ജ് ടൗ​ൺ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് കൈ​മാ​റു​ന്നു

ഡ​യാ​ലി​സി​സ് സെ​ന്റ​റി​ന് അ​ൽ​ഖ​ർ​ജ് കെ.​എം.​സി.​സി ധ​ന​സ​ഹാ​യം ന​ൽ​കി

പാ​ണ​ക്കാ​ട്: ഷെ​യ്ഡ് പൂ​ക്കോ​യ ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെ​ന്റ​റി​നാ​യി അ​ൽ​ഖ​ർ​ജ് ടൗ​ൺ കെ.​എം.​സി.​സി പ്ര​ഖ്യാ​പി​ച്ച ആ​ർ.​ഒ. പ്ലാ​ന്റ് നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ മൂ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ഷെ​യ്ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് കൈ​മാ​റി. മ​ല​പ്പു​റം ജി​ല്ല​യി​ലെ പെ​രു​വ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണ് നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി സൗ​ജ​ന്യ ഡ​യാ​ലി​സ് സെ​ന്റ​ർ നി​ർ​മി​ക്കു​ന്ന​ത്.

മി​നു​ക്കു​പ​ണി​ക​ളും മ​റ്റു യ​ന്ത്ര​സാ​മ​ഗ്രി​ക​ളും കൂ​ടി സ​ജ്ജീ​ക​രി​ക്കു​ന്ന​തോ​ടെ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ന​സീം കാ​ട​പ്പ​ടി​യും ഹാ​രി​സ് പെ​രു​വ​ള്ളൂ​രും അ​റി​യി​ച്ചു. അ​ൽ​ഖ​ർ​ജ് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​റ​ഫ് മൗ​ല​വി, യൂ​സ​ഫ് ഫൈ​സി, മു​ഹ​മ്മ​ദ് പു​ന്ന​ക്കാ​ട്, ഷ​ബീ​ബ് കൊ​ണ്ടോ​ട്ടി, റൗ​ഫ​ൽ കു​നി​യി​ൽ, ന​ജ്മു​ദ്ദീ​ൻ മൊ​റ​യൂ​ർ, ഇ​ബ്രാ​ഹിം പു​ലാ​ക്ക​ൽ, ഷെ​യ്ഡ് ഭാ​ര​വാ​ഹി​ക​ളാ​യ ന​സീം കാ​ട​പ്പ​ടി, ഹാ​രി​സ് പെ​രു​വ​ള്ളൂ​ർ, സി.​സി. ക​രീം, ബ​ഷീ​ർ പു​ൽ​പ്പാ​ട​ൻ, മു​ജീ​ബ് ചെ​മ്പ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Alkharj KMCC Grants Financial Assistance to Dialysis Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.