ശിഹാബ് കൊട്ടുകാട് അലിഫ് ചാരിറ്റി ബോക്സിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു
അന്താരാഷ്ട്ര ചാരിറ്റിദിന സംഗമം നടത്തി അലിഫ് സ്കൂൾ
റിയാദ്: അലിഫ് ഇൻറർനാഷനൽ സ്കൂളിൽ നടന്ന അന്താരാഷ്ട്ര ചാരിറ്റിദിന സംഗമത്തിന് പ്രശസ്ത സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവുമായ ശിഹാബ് കൊട്ടുകാട് നേതൃത്വം നൽകി. ലോകത്തിന്റെ വിവിധയിടങ്ങളിൽ നോവനുഭവിക്കുന്നവർക്കും നിരാലംബർക്കും കൈത്താങ്ങാവുക എന്ന ഉദ്ദേശ്യത്തോടെ കാമ്പസിൽ സ്ഥാപിച്ച ‘അലിഫ് ചാരിറ്റി ബോക്സി’ന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
വിവിധ ഗ്രേഡുകളിലെ വിദ്യാർഥികളുടെ കലാപരിപാടികളും ചാരിറ്റിദിന സന്ദേശ സ്കിറ്റ് പ്രദർശനവും സ്കൂൾ അസംബ്ലിയിൽ നടന്നു. അലിഫ് ഗ്രൂപ് ഓഫ് സ്കൂൾ എക്സിക്യൂട്ടിവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ, പ്രിൻസിപ്പൽ അബ്ദുൽ മജീദ്, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഹമീദ ബാനു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.