Posted On
date_range Updated On
date_range മദ്യപിച്ച് അടിപിടി കൂടിയ ഇന്ത്യാക്കരടങ്ങുന്ന സംഘത്തെ പിടികൂടി
തുറൈഫ്: മദ്യപിച്ച് അടിപിടി കൂടിയ ഇന്ത്യാക്കാരടങ്ങുന്ന സംഘത്തെ പൊലീസ് പിടികൂടി. മദ്യം നിർമിക്കുകയും കൂടിയിരുന്ന മദ്യപിക്കുകയും ശേഷം അടിപിടി കൂടിയ ഒമ്പതുപേരാണ് അറസ്റ്റിലായത്. തുറൈഫ് വഅദ ശിമാലിൽ പ്രവർത്തിക്കുന്ന ഒരു കമ്പനി സൈറ്റിലാണ് സംഭവം. വ്യാഴാഴ്ച രാത്രി 12ഒാടെ നടന്ന മദ്യസേവക്കിടെ സംഘം പരസ്പരം തർക്കത്തിൽ ഏർപ്പെടുകയും രണ്ടു വിഭാഗമായി തിരിഞ്ഞ് ഏറ്റുമുട്ടുകയുമായിരുന്നു. സമീപം താമസിക്കുന്ന തൊഴിലാളികളാണ് സംഭവം പൊലീസിനെ അറിയിച്ചത്. സംഘത്തിൽ ഇന്ത്യക്കാർക്കു പുറമെ ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളുമുണ്ട്. അടിപിടിയിൽ സംഘത്തിലെ എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് കേസെടുത്ത് ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.